വി​വാ​ഹ​വേ​ദി​യി​ലേ​ക്ക് വ​ധു ‌ട്രാ​ക്‌​ട​റി​ൽ! പൊ​ളി​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ
Wednesday, June 1, 2022 7:10 PM IST
കാ​റി​ലും ര​ഥ​ത്തി​ലു​മൊ​ക്കെ വ​ധൂ​വ​ര​ൻ​മാ​ർ വി​വാ​ഹ​വേ​ദി​യി​ലേ​ക്ക് എ​ത്തു​ന്ന​തും ഇ​പ്പോ​ൾ ഓ​ൾ​ഡ് ഫാ​ഷ​നാ​യി​രി​ക്കു​ക​യാ​ണ്. ട്രാ​ക്ട​റാ​ണ് പു​തി​യ ട്രെ​ൻ​ഡെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ലോ​ക​വും പ​റ​യു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ബേ​തു​ളി​ലെ ഒ​രു വി​വാ​ഹ​ച്ച​ട​ങ്ങി​ൽ വ​ധു എ​ത്തി​യ​ത് ട്രാ​ക്ട​റി​ലാ​ണ്.

മ​ധ്യ​പ്ര​ദേ​ശി​ലെ ബേ​തു​ൾ ജി​ല്ല​യി​ലെ ജാ​വ്റ ഗ്രാ​മ​ത്തി​ൽ മേ​യ് 26നാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. ആ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ളി​ലേ​ക്കു​ള്ള വ​ധു​വി​ന്‍റെ വ​ര​വ് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു. ഭാ​ര​തി ടാ​ഗ്ഡെ എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ത​ന്‍റെ വി​വാ​ഹ​ത്തി​ന് ട്രാ​ക്ട​റി​ലെ​ത്തി ഞെ​ട്ടി​ച്ച​ത്.

ഭാ​ര​തി ഓ​ടി​ക്കു​ന്ന ട്രാ​ക്ട​റി​ന്‍റെ ര​ണ്ട് വ​ശ​ങ്ങ​ളി​ലാ​യി അ​വ​രു​ടെ സ​ഹോ​ദ​ര​ൻ​മാ​രും ഉ​ണ്ട്. ഗം​ഭീ​ര​മാ​യി വി​വാ​ഹ വ​സ്ത്ര​വും ആ​ഭ​ര​ണ​ങ്ങ​ളു​മൊ​ക്കെ അ​ണി​ഞ്ഞ് ഒ​രു കൂ​ളി​ങ് ഗ്ലാ​സും ധ​രി​ച്ച് സി​നി​മാ സ്റ്റൈ​ലി​ലാ​ണ് വ​ധു​വി​ന്‍റെ എ​ൻ​ട്രി. വി​വാ​ഹ​ത്തി​നെ​ത്തി​യ​വ​ർ​ക്കെ​ല്ലാം ഇ​ത് അ​മ്പ​ര​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.