മോ​ദി​ക്ക് വാ​ക്സി​നെ​ടു​ത്ത​ത് നി​വേ​ദ; സ​ഹാ​യി​യാ​യി തൊ​ടു​പു​ഴ​ക്കാ​രി റോ​സ​മ്മ
Monday, March 1, 2021 4:48 PM IST
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് വാ​ക്സി​ൻ എ​ടു​ത്ത​ത് പു​തു​ശേ​രി സ്വ​ദേ​ശി​നി​യാ​യ പി ​നി​വേ​ദ. മ​ല​യാ​ളി ന​ഴ്സ് തൊ​ടു​പു​ഴ സ്വ​ദേ​ശി​നി റോ​സ​മ്മ അ​നി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി വാ​ക്സി​നെ​ടു​ക്കാ​ൻ വ​രു​ന്ന വി​വ​രം ന​ഴ്സു​മാ​രോ​ട് പ​റ​ഞ്ഞ​ത്. വാ​ക്സി​നെ​ടു​ത്ത​ത് അ​റി​ഞ്ഞ​തേ​യി​ല്ലെ​ന്ന് വാ​ക്സി​നെ​ടു​ത്ത ശേ​ഷം മോ​ദി ന​ഴ്സു​മാ​രോ​ട് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഡ​ല്‍​ഹി എ​യിം​സി​ല്‍ നി​ന്നാ​ണ് ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ രാ​വി​ലെ 6.30ന് ​മോ​ദി ആ​ശ​പ​ത്രി​യി​ലെ​ത്തി. ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വാ​ക്സീ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ്വീ​ക​രി​ച്ച​ത്. അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ക്‌​സി​നെ​ടു​ത്ത​തി​ന് പി​ന്നാ​ലെ മോ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.