ചന്ദ്രയാൻ 3ന്‍റെ സുരക്ഷിത ലാൻഡിം​ഗിനായി ഉപവാസമിരുന്ന് ഇന്ത്യയുടെ "പാക് മരുമകൾ'
വെബ് ഡെസ്ക്
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3ന്‍റെ വിജയത്തിനായി രാജ്യം പ്രാർഥനയോടെ ഇരിക്കുമ്പോൾ മറ്റൊരു മധുരകരമായ വാർത്ത കൂടി വരികയാണ്. ഇന്ത്യയുടെ പാക് മരുമകളായ സീമ ഹൈദർ ചന്ദ്രയാൻ 3ന്‍റെ ലാൻഡിം​ഗ് സമയം വരെ ഉപവാസമിരുന്ന് പ്രാർത്ഥിക്കുകയാണ്.

സച്ചിൻ മീണയെന്ന യുവാവിനെ വിവാഹം കഴിക്കുന്നതിന് ഇന്ത്യയിലേക്ക് വന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾക്ക് ഇരയായ ആളാണ് സീമ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച സീമ ചന്ദ്രയാൻ 3 സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷമേ ഭക്ഷണം കഴിയ്ക്കൂ എന്ന് അറിയിച്ചിരുന്നു.

സീമ പ്രാർഥിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഷമീല എന്ന് പേരുള്ള എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയോടുള്ള സീമയുടെ സ്നേഹത്തെ നെറ്റിസൺസ് പ്രശംസിച്ചു.

ഇന്ന് വൈ​കു​ന്നേ​രം 6.04ന് ​ആ​ണ് സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ക. 5.45 മു​ത​ൽ 6.04 വ​രെ​യു​ള്ള 19 മി​നിറ്റുക​ളി​ൽ ച​ന്ദ്ര​യാ​ൻ-3 ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്താ​ണ് ച​ന്ദ്ര​യാ​ൻ-3 സോ​ഫ്റ്റ് ലാ​ൻ​ഡ് നടത്തുക. ചാ​ന്ദ്ര പ​ര്യ​വേ​ഷ​ണ ദൗ​ത്യ​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​കഘ​ട്ട​മാ​ണ് സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ്. വേ​ഗ​ത സെ​ക്ക​ൻ​ഡി​ൽ ഒ​ന്നോ ര​ണ്ടോ മീ​റ്റ​ർ എ​ന്ന തോ​തി​ലാ​കു​മ്പോ​ഴാ​ണ് സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് സാ​ധ്യ​മാ​കു​ക.മ​ണി​ക്കൂ​റി​ൽ ആ​റാ​യി​ര​ത്തി​ലേ​റെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് സാ​ധാ​ര​ണ പേ​ട​കം സ​ഞ്ച​രി​ക്കു​ക. ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ മാ​ൻ​സി​ന​സ് സി, ​സിം​പി​ലി​യ​സ് എ​ൻ ഗ​ർ​ത്ത​ങ്ങ​ളു​ടെ ഇ​ട​യി​ലാ​ണ് ച​ന്ദ്ര​യാ​ൻ-3 ഇ​റ​ങ്ങു​ക.

ലാ​ൻ​ഡ​ർ പേ​ട​കം സ്വ​യം കൈ​കാ​ര്യം ചെ​യ്യേ​ണ്ട പ്ര​ക്രി​യ​യാ​ണ് സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗി​ലെ ഓ​രോ ഘ​ട്ട​വും. പേ​ട​കം തി​ര​ശ്ചീ​ന​മാ​യി സ​ഞ്ച​രി​ക്കു​മ്പോ​ൾ 25 കി​ലോ​മീ​റ്റ​ർ മു​ക​ളി​ൽ നി​ന്നാ​ണ് സോ​ഫ്റ്റ്‌​ലാ​ൻ​ഡിം​ഗ് തു​ട​ങ്ങു​ക. ലാ​ൻ​ഡ​റി​ലെ ലി​ക്വി​ഡ് പ്രൊ​പ്പ​ൽ​ഷ​ൻ എ​ൻ​ജി​നു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് ഇ​തി​നു​ള്ള ഊ​ർ​ജം ക​ണ്ടെ​ത്തു​ക.

ലാ​ൻ​ഡിം​ഗ് സൈ​റ്റി​ന് 150 മീ​റ്റ​ർ മു​ക​ളി​ൽ വെ​ച്ചെ​ടു​ക്കു​ന്ന ഫോ​ട്ടോ​ക​ൾ ലാ​ൻ​ഡ​ർ പേ​ട​ക​ത്തി​ലെ സെ​ൻ​സ​റു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ലാ​ൻ​ഡിംഗി​ന് യോ​ഗ്യ​മെ​ങ്കി​ൽ സി​ഗ്‌​ന​ൽ ന​ൽ​കു​ക​യും ചെ​യ്യും. ഇ​തോ​ടെ പേ​ട​കം സ​ഞ്ച​രി​ച്ച് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ന് 10 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ വ​രെ എ​ത്തും. ഇ​വി​ടെ നി​ന്ന് അ​ടു​ത്ത ഒ​ൻ​പ​താ​മ​ത്തെ സെ​ക്ക​ൻ​ഡി​ൽ ലാ​ൻ​ഡ​ർ ച​ന്ദ്ര​ൻറെ ഉ​പ​രി​ത​ല​ത്തി​ലി​റ​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.