ഓക്സിജനല്ല, രണ്ടടിയാണ് തരേണ്ടത്; ഓക്സിജൻ ചോദിച്ചവർക്ക് കേന്ദ്രമന്ത്രിയുടെ മറുപടി
Friday, April 23, 2021 12:40 AM IST
ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടയാളോട് തട്ടിക്കയറി കേന്ദ്ര സഹമന്ത്രി പ്രഹ്ലാദ് പട്ടേൽ. മധ്യപ്രദേശിലെ ദമോ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഓക്സിജൻ ക്ഷാമത്തെ കുറിച്ച് പരാതി പറയാനെത്തിയ ആളെ കേന്ദ്ര സഹമന്ത്രി ശകാരിക്കുകയായിരുന്നു.
തങ്ങൾക്ക് മതിയായ ഓക്സിജൻ സിലിണ്ടറുകൾ ലഭിച്ചില്ല. അഞ്ച് മിനിറ്റ് മാത്രമാണ് അധികൃതർ ഓക്സിജൻ ലഭ്യമാക്കിയതെന്നും ഇതിലും നല്ലത് ഓക്സിജൻ തരില്ലെന്നു പറയുന്നതായിരുന്നുവെന്നാണ് പരാതിക്കാരൻ മന്ത്രിയോട് പറഞ്ഞത്.
നിങ്ങളുടെ സംസാരം ഇപ്രകാരമാണെങ്കിൽ ഓക്സിജൻ സിലിണ്ടർ അല്ല രണ്ട് അടിയാണ് ലഭിക്കാൻ പോകുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി. ആരാണ് ഓക്സിജൻ സിലിണ്ടർ തരില്ലെന്ന് പറഞ്ഞതെന്നും മന്ത്രി ചോദിക്കുന്നുണ്ട്.