"ന​ല്ല​വ​നാ​യ സ​മ​റാ​യ​ൻ'; മ​യൂ​ര്‍ ഷെ​ല്‍​ക്കി​നെ അ​ഭി​ന​ന്ദി​ച്ച് റെ​യി​ൽ​വേ
Monday, April 19, 2021 8:40 PM IST
റെ​യി​ല്‍​വേ പാ​ള​ത്തി​ലേ​ക്ക് വീ​ണ കു​ഞ്ഞി​നെ ര​ക്ഷി​ച്ച ജീ​വ​ന​ക്കാ​ര​നെ അ​ഭി​ന​ന്ദി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. അ​മ്മ​യു​ടെ കൈ​പി​ടി​ച്ച് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ൾ കു​ഞ്ഞ് അ​ബ​ദ്ധ​ത്തി​ല്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ട്രാ​ക്കി​ലേ​ക്ക് ട്രെ​യി​ൻ എ​ത്തു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ല‌ സ്റ്റോ​പ്പി​ല്ലാ​ത്ത​തി​നാ​ൽ‌ ട്രെ​യി​ൻ വേ​ഗ​ത്തി​ലാ​ണ് എ​ത്തി​യ​ത്.

ഈ ​സ​മ​യം റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നാ​യ ഒ​രാ​ൾ പാ​ള​ത്തി​ലൂ​ടെ ഓ​ടി​യെ​ത്തി കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് എ​ടു​ത്തു​ക​യ​റ്റി​യ​തും ജീ​വ​ന​ക്കാ​ര​ന്‍ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ചാ​ടി​ക​യ​റി​യ​തും ട്രെ​യി​ന്‍ ക​ട​ന്നു​പോ​യ​തും ഒ​രു​മി​ച്ചാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ ആ​ണ് ഏ​പ്രി​ല്‍ 17ന് ​ന​ട​ന്ന ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.



ന​ല്ല​വ​നാ​യ സ​മ​റാ​യ​ൻ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​യി​രു​ന്നു ട്വീ​റ്റ്. മും​ബൈ വാ​ങ്ക​ണി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​നാ​യ മ​യൂ​ര്‍ ഷെ​ല്‍​ക്കാ​ണ് ര​ക്ഷ​ക​നാ‍​യി എ​ത്തി​യ​ത്. നി​ര​വ​ധി പേ​രാ​ണ് മ​യൂ​റി​നെ അ​ഭി​ന​ന്ദി​ച്ച് ക​മ​ന്‍റു​ക​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. മ​യൂ​റി​നെ വാ​ങ്ക​ണി സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ ആ​ദ​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.