മുംബൈ നഗരത്തെ വിറപ്പിച്ച ഇടിമിന്നല്‍; വീഡിയോ
Friday, October 11, 2024 10:25 AM IST
കാലം തെറ്റിയ നേരത്താണല്ലൊ ഇപ്പോള്‍ മഴയും വെയിലുമൊക്കെ എത്തുന്നത്. അതിനാല്‍ത്തന്നെ ചെറിയൊരു ഭയം എല്ലാവരുടെയും ഉള്ളില്‍ കാണും. പ്രത്യേകിച്ച് ഇടിയും മഴയും ആളുകളില്‍ ചെറിയൊരു ആശങ്ക തീര്‍ക്കുന്നു.
സമൂഹ മാധ്യമങ്ങളുടെയും മൊബൈല്‍ ഫോണുകളുടെയും വരവോടെ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി ദൃശ്യങ്ങള്‍ നമുക്ക് മുന്നില്‍ എത്തുന്നു. എക്സിലെത്തിയ ദൃശ്യങ്ങള്‍ പറയുന്നത് മുബൈ നഗരത്തിലുള്ള ഒരു ഇടിമിന്നല്‍ കാഴ്ചയാണ്.
ദൃശ്യങ്ങളില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും മഴ തിമിര്‍ത്ത് പെയ്യുന്നതായി കാണാം. ഒപ്പം അതിശക്തമായി ഇടിയും മിന്നലും ഉണ്ടാകുന്നു. ഏറെ അപകടകരമായിട്ടാണ് ഈ മിന്നല്‍ കാണപ്പെടുന്നത്.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ മുംബൈ കരയുകയാണ്' എന്നാണൊരാള്‍ കുറിച്ചത്. "ഈ നഗരത്തില്‍ കനത്ത മഴ ശക്തമായ വെള്ളപ്പൊക്കത്തിന് കാറണമായി ദൈനംദിന ജീവിതത്തെ തടസപ്പെടുത്തും' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.