കാ​ൽ​തെ​റ്റി വീ​ണ യാ​ത്ര​ക്കാ​ര​നെ ജീ​വി​ത​ത്തി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റി ആ​ർ‌​പി‌​എ​ഫ് ജ​വാ​ൻ
ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്ക​വേ കാ​ൽ​തെ​റ്റി വീ​ണ യാ​ത്ര​ക്കാ​ര​നെ വ​ലി​ച്ചു​മാ​റ്റി ജീ​വ​ൻ ര​ക്ഷി​ച്ച് റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സ് (ആ​ർ‌​പി‌​എ​ഫ്) ജ​വാ​ൻ. ആ​ർ‌​പി‌​എ​ഫ് ജ​വാ​ൻ ദി​നേ​ശ് കു​മാ​ർ റാ​യി​യാ​ണ് യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ച്ച​ത്.​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7:52 ന് ​ബ്ര​ഹ്മ​പു​ത്ര സ്‌​പെ​ഷ്യ​ൽ ട്രെ​യി​ന്‍ പ്ര​യാ​ഗ്രാ​ജ് ജം​ഗ്ഷ​ന്റെ നാ​ലാം പ്ലാ​റ്റ്ഫോ​മി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

പ്ലാ​റ്റ്ഫോ​മി​നും ട്രെ​യി​നി​നു​മി​ട​യി​ൽ​പ്പെ​ട്ട യാ​ത്ര​ക്കാ​ര​നെ ജ​വാ​ൻ കൃ​ത്യ​സ​മ​യ​ത്ത് വ​ലി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. കു​ഴ​ഞ്ഞ് വീ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞ യാ​ത്ര​ക്കാ​ര​ന് അ​ദ്ദേ​ഹം പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച കേ​ന്ദ്ര റെ​യി​ൽ‌​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തി​യ ജ​വാ​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, താ​ൻ ട്രെ​യി​നി​ൽ ക​യ​റാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും ടോ​യ്ലെ​റ്റ് ഉ​പ​യോ​ഗി​ക്കാ​നാ​യി അ​ക​ത്ത് ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നും പു​രാ​ൻ ലാ​ൽ രാ​ജ്പു​ത് എ​ന്ന യാ​ത്ര​ക്കാ​ര​ൻ വെ​ളി​പ്പെ​ടു​ത്തി. ടോ​യ്‌​ല​റ്റ് സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ര​ജ​പു​ത് ബ്ര​ഹ്മ​പു​ത്ര സ്പെ​ഷ​ലി​ൽ ക​യ​റി​യ​പ്പോ​ൾ ട്രെ​യി​ൻ സ്റ്റേ​ഷ​ൻ​വി​ട്ട് നീ​ങ്ങാ​ൻ ആ​രം​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ര​ജ​പു​ത് ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യും ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ട്ട് താ​ഴേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123