"സ​ജി​നും ഭാ​വ​ന​യും മ​നു​ഷ്യ​രാ​ണ്... കേ​ര​ള​മാ​ണ്'
Thursday, August 1, 2024 9:47 AM IST
അ​ല്‍​പ നി​മി​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​ടു​ക്കി എം​പി ഡീ​ന്‍ ത​ന്‍റെ ഫേ​സ്ബു​ക്കി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ കു​റി​ക്കു​ക​യു​ണ്ടാ​യി "സ​ജി​നും ഭാ​വ​ന​യും മ​നു​ഷ്യ​രാ​ണ്... കേ​ര​ള​മാ​ണ്' എ​ന്ന്. ഈ ​കു​റി​പ്പി​ന് പി​ന്നി​ല്‍ വ​ലി​യൊ​രു ന​ന്മ​യു​ടെ ക​ഥ​യു​ണ്ട്. അ​തി​നെ​ക്കു​റി​ച്ചാ​ണി​ത്.

വ​യ​നാ​ട്ടി​ലെ സ​ഹോ​ദ​ര​ങ്ങ​ള്‍ ഒ​രൊ​റ്റ രാ​ത്രി​യി​ലെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഇ​ല്ലാ​താ​യ ന​ടു​ക്ക​ത്തി​ലാ​ണ​ല്ലൊ നാം. ​മു​ണ്ട​ക്കൈ, ചൂ​ര​ല്‍ മ​ല പ്ര​ദേ​ശ​ങ്ങ​ളെ ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ അ​പ്പാ​ടെ വി​ഴു​ങ്ങി​യ​പ്പോ​ള്‍ കേ​ര​ളം ന​ടു​ങ്ങി. മ​ര​ണ​സം​ഖ്യ 270 ക​ട​ന്നി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍. നി​ര​വ​ധി​പേ​രെ ഇ​നി​യും ക​ണ്ടു​കി​ട്ടാ​നു​മു​ണ്ട്.

ന​മ്മു​ടെ നാ​ട്ടി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യാ​ണ് ആ​പ​ത്തു​ഘ​ട്ട​ങ്ങ​ളി​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്കാ​യി ആ​വു​ന്ന​ത്ര കൂ​ടെ നി​ല്‍​ക്കു​ക എ​ന്നത്. മ​റ്റൊ​രു നാ​ട്ടി​ലും കാ​ണാ​ന്‍ ക​ഴി​യാ​ത്ത​യ​ത്ര ഐ​ക്യം ന​മു​ക്കി​ട​യി​ലു​ണ്ട്. ഒ​രു ആ​പ​ത്ത് സ​മ​യ​ത്താ​ണ് പ​ല​രും അ​ത് തി​രി​ച്ച​റി​യു​ന്ന​ത്.

വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി സ​ന്ന​ദ്ധ​സേ​വ​ന​ങ്ങ​ള്‍ ന​മു​ക്കി​ട​യി​ല്‍ നി​ന്നും ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. പ​ല​രും ആ ​ദു​ര​ന്ത​മു​ഖ​ത്ത് നേ​രി​ട്ടെ​ത്തി സ​ഹാ​യി​ക്കു​ന്നു. എ​ന്നാ​ല്‍ ഇ​ടു​ക്കി​യി​ല്‍ നി​ന്നു​ള്ള ഒ​രു യു​വാ​വി​ന്‍റെ ക​രു​ത​ല്‍ വ​ള​രെ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. അ​ത് വ​ലി​യ വാ​ര്‍​ത്ത​യാ​യി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലു​മാ​യി.

സ​ജി​ന്‍ എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര്. അ​ദ്ദേ​ഹ​മൊ​രു പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​ണ്. ഭാ​വ​ന എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ പേ​ര്. അ​വ​ര്‍​ക്ക് ര​ണ്ട് മ​ക്ക​ളാ​ണ്. വ​യ​നാ​ട്ടി​ലെ അ​ഭ​യാ​ര്‍​ഥി ക്യാ​മ്പി​ല്‍ ത​ന്‍റെ കു​ഞ്ഞി​നെ പോ​ലെ നി​ര​വ​ധി കു​ട്ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് സ​ജി​ന്‍ ചി​ന്തി​ച്ചു. അ​വ​രു​ടെ വി​ശ​പ്പി​നെ കു​റി​ച്ച് ആ ​മ​ന​സ് തി​രി​ച്ച​റി​ഞ്ഞു.

​അദ്ദേ​ഹം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ "ചെ​റി​യ കു​ട്ടി​ക​ള്‍​ക്ക് മു​ല​പ്പാ​ല്‍ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ അ​റി​യി​ക്ക​ണേ...​എ​ന്‍റെ ഭാ​ര്യ റെ​ഡി​യാ​ണ്...' എ​ന്നൊ​രു പോ​സ്റ്റ് ഇ​ടു​ക​യു​ണ്ടാ​യി. "എ​നി​ക്കും കു​ഞ്ഞ് മ​ക്ക​ളാ​ണ് ഉ​ള്ള​ത്. വ​യ​നാ​ട്ടി​ലെ ക്യാ​മ്പി​ല്‍ കു​ഞ്ഞ് മ​ക്ക​ളു​ണ്ടെ​ങ്കി​ല്‍ അ​വ​രെ മു​ല​പ്പാ​ല്‍ ന​ല്‍​കി സം​ര​ക്ഷി​ക്കാ​ന്‍ ഞാ​നും എ​ന്‍റെ ഭാ​ര്യ​യും ത​യാ​റാ​ണ്. ന​മ്മ​ളെ​കൊ​ണ്ട് ചെ​യ്യാ​ന്‍ പ​റ്റു​ന്ന കാ​ര്യം അ​താ​ണ്. വ​യ​നാ​ട്ടി​ല്‍ പോ​യി അ​വി​ടെ നി​ന്ന് കു​ഞ്ഞു​ങ്ങ​ളെ ഞ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കും ' എ​ന്നാ​യി​രു​ന്നു പോ​സ്റ്റി​ന്‍റെ മു​ഴു​രൂ​പം.


ഈ ​വ്യ​ത്യ​സ്ത​മാ​യ സ​ഹാ​യ​ഹ​സ്തം വൈ​റ​ലാ​യി മാ​റി. ഇ​പ്പോ​ഴി​താ ഡീ​ന്‍ കു​ര്യാ​ക്കോ​സ് "സ​ജി​നും ഭാ​വ​ന​യും മ​നു​ഷ്യ​രാ​ണ്... കേ​ര​ള​മാ​ണ്' എ​ന്ന് ത​ന്‍റെ ഫേ​സ്ബു​ക്കി​ല്‍ അ​വ​രെ അ​ഭി​ന​ന്ദി​ച്ച് പോ​സ്റ്റി​ട്ടി​രി​ക്കു​ന്നു. നി​ല​വി​ല്‍ സ​ജി​നും കു​ടും​ബ​വും വ​യ​നാ​ട്ടി​ലേ​യ്ക്ക് തി​രി​ച്ചി​രി​ക്കു​ന്നു.

നോ​ക്കൂ കാ​ഴ്ച​യി​ല്‍ ചെ​റി​യൊ​രു വാ​ക്കാ​ണ് അ​ദ്ദേ​ഹം കു​റി​ച്ച​ത്. എ​ന്നാ​ല്‍ വ​ലി​യ മ​ന​സു​ക​ള്‍​ക്ക് മാ​ത്രം പ​റ​യാ​ന്‍ ക​ഴി​യു​ന്ന അ​ര്‍​ഥ​മാ​യി​രു​ന്ന​തിന്. സ​ജി​നെ​യും ഭാ​വ​ന​യേ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ അ​ഭി​ന​ന്ദ​നം​കൊ​ണ്ട് മൂ​ടു​ക​യാ​ണ്. അ​തേ ന​മു​ക്കും ആ ​കു​ടും​ബ​ത്തി​ന് കൈ​യ​ടി ന​ല്‍​കാം...



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.