"ഇ​ന്‍റ​ർ​നെ​റ്റ് എ​ന്താ​ണെ​ന്നോ,കേ​ര​ള​മെ​ന്ന സം​സ്ഥാ​നം ഉ​ണ്ടെ​ന്ന് പോ​ലും അ​റി​യാ​ത്ത ആ​ളു​ക​ൾ'
ഇ​ന്ത്യ​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലു​ണ്ടാ​യ അ​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച് സ​ഞ്ചാ​രി​യാ​യ കി​ര​ൺ കു​മാ​ർ. ഗ്രാ​മ​ത്തി​ലെ​ത്തി ഫോ​ട്ടോ എ​ടു​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ കി​ര​ണി​നെ വ​ള​യു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ഒ​രു​വി​ധം നാ​ട്ടു​കാ​രെ കാ​ര്യം മ​ന​സി​ലാ​ക്കി അ​വി​ടെ​നി​ന്നും മ​ട​ങ്ങി​യെ​ന്നും കു​റി​ക്കു​ന്നു

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ചേ​ച്ചി:"​നീ എ​ന്തു ചെ​യ്യു​വാ ന​ട​ന്നോ​ണ്ട്?"
ഞാ​ൻ:"​ഫോ​ട്ടോ​യും വീ​ഡി​യോ​യും എ​ടു​ക്കു​വാ"
ചേ​ച്ചി:"​നീ ഞ​ങ്ങ​ളു​ടെ​യും ഫോ​ട്ടോ എ​ടു​ക്കു​മോ"?
ഞാ​ൻ(​സ​ന്തോ​ഷ​ത്തോ​ടെ):"​അ​തി​നെ​ന്താ ചേ​ച്ചീ എ​ടു​ക്കാ​ലോ" ക്യാ​മ​റ ഓ​ൺ ചെ​യ്യു​ന്നു,റെ​ക്കോ​ർ​ഡ് ബ​ട്ട​ൺ ഞെ​ക്കു​ന്നു.

ഉ​ട​നെ ചേ​ച്ചി ഫോ​ൺ എ​ടു​ക്കു​ന്നു.​ഉ​ച്ച​ത്തി​ൽ ആ​രോ​ടൊ​ക്കെ​യോ സം​സാ​രി​ക്കു​ന്നു.​എ​ന്തോ അ​പ​ക​ടം മ​ണ​ത്ത ഞാ​ൻ റെ​ക്കോ​ർ​ഡ് നി​ർ​ത്തി ക്യാ​മ​റ ഓ​ഫ് ചെ​യ്തു. പ​ക്ഷേ സെ​ക്ക​ന്‍റി​ന​കം ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ എ​ന്നെ വ​ള​യു​ന്നു.​പ​ല​രും പ​ല​ത​രം ചോ​ദ്യം ആ​രം​ഭി​ച്ചു.

ഹി​ന്ദി കേ​ട്ടാ​ൽ മ​ന​സ്സി​ലാ​കും, പ​ക്ഷേ മ​റു​പ​ടി കൃ​ത്യ​മാ​യി പ​റ​യാ​ൻ അ​റി​യി​ല്ല, ഒ​രു​പ​ക്ഷേ പ​റ​ഞ്ഞാ​ൽ അ​തി​ന്‍റെ അ​ർ​ത്ഥം മാ​റി​പ്പോ​യാ​ലോ എ​ന്ന ശ​ങ്ക ഉ​ണ്ട്. അ​ർ​ത്ഥം മാ​റി​യാ​ൽ പി​ന്നെ നാ​ട് കാ​ണാ​ൻ ക​ഴി​യി​ല്ല എ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​ണ്.​കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ബൈ​ജു​വി​നെ പ​റ​ഞ്ഞു വി​ട്ട് ഗ്രാ​മ​ത്തി​ലൂ​ടെ ഒ​റ്റ​യ്ക്ക് ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​ത് അ​ബ​ദ്ധ​മാ​യോ എ​ന്ന് ഒ​രു നി​മി​ഷം ചി​ന്തി​ച്ചു.

പെ​ട്ടെ​ന്ന് വ​ന്ന ധൈ​ര്യ​ത്തി​ൽ ഉ​റ​ക്കെ ഇം​ഗ്ലീ​ഷി​ൽ വി​ളി​ച്ച് ചോ​ദി​ച്ചു "ഇ​വി​ടെ ആ​ർ​ക്കെ​ങ്കി​ലും ഇം​ഗ്ലീ​ഷ് അ​റി​യാ​മോ"?.​ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കാ​ൻ അ​റി​യി​ല്ലെ​ങ്കി​ലും കേ​ട്ടാ​ൽ മ​ന​സ്സി​ലാ​കും എ​ന്ന് ഒ​രാ​ൾ ഹി​ന്ദി​യി​ൽ പ​റ​ഞ്ഞു."​ഞാ​ൻ കേ​ര​ള​ത്തി​ൽ നി​ന്നും സ​ഞ്ച​രി​ച്ച് വ​ന്ന ഒ​രാ​ളാ​ണ്. എ​നി​ക്ക് നി​ങ്ങ​ളു​ടെ നാ​ട് ഒ​ന്ന് കാ​ണു​ക​യും നി​ങ്ങ​ളോ​ടെ​ല്ലാം സം​സാ​രി​ക്കു​ക​യും വേ​ണം. കൂ​ടാ​തെ ഓ​ർ​മ്മ​യ്ക്ക് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും വേ​ണം. നി​ങ്ങ​ളു​ടെ ഈ ​നാ​ട് പോ​ലെ​യ​ല്ല എ​ന്‍റെ നാ​ട്.​ഒ​രു​പാ​ട് വെ​ത്യാ​സം ഉ​ണ്ട്.

ആ ​വെ​ത്യാ​സം എ​ന്നാ​ൽ ക​ഴി​യു​ന്ന​ത് പോ​ലെ മ​റ്റു​ള്ള​വ​രെ കാ​ണി​ക്കു​ക​യും വേ​ണം. ഞാ​ൻ ഫോ​ട്ടോ,വീ​ഡി​യോ എ​ടു​ക്കു​ന്ന​തി​ന് ഇ​ത്ര​യേ അ​ർ​ത്ഥം ഉ​ള്ളു.​ആ​രെ​യും ദ്രോ​ഹി​ക്കാ​ൻ ഞാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല".​എ​ന്ന് ആ ​മ​നു​ഷ്യ​നോ​ട് ഇം​ഗ്ലീ​ഷി​ലും എ​നി​ക്ക് അ​റി​യാ​വു​ന്ന ഹി​ന്ദി​യി​ലും പ​റ​ഞ്ഞു.

ആ ​മ​നു​ഷ്യ​ൻ ഞാ​ൻ പ​റ​ഞ്ഞ​ത് എ​ല്ലാ​രോ​ടും പ​റ​ഞ്ഞു. ഞാ​ൻ കു​ഴ​പ്പ​ക്കാ​ര​ന​ല്ല എ​ന്ന് തോ​ന്നി​യോ​ണ്ടാ​വ​ണം അ​വ​ർ വീ​ഡി​യോ എ​ടു​ക്കാ​നും ഫോ​ട്ടോ എ​ടു​ക്കാ​നും സ​മ്മ​തി​ച്ചു.​സ്വ​ൽ​പം പേ​ടി​ച്ചു എ​ങ്കി​ലും ഇ​ത് ഒ​രു ന​ല്ല അ​നു​ഭ​വം ആ​യി​രു​ന്നു❤️.

യൂ​റ്റൂ​ബ് എ​ന്ന് പ​റ​ഞ്ഞാ​ലോ ഇ​ന്‍റ​ർ​നെ​റ്റ് എ​ന്ന് പ​റ​ഞ്ഞാ​ലോ അ​റി​യാ​ത്ത ചി​ല​ർ,കേ​ര​ള എ​ന്ന സം​സ്ഥാ​നം ഉ​ണ്ടെ​ന്ന് പോ​ലും അ​റി​യാ​ത്ത ആ​ളു​ക​ൾ. ന​മ്മു​ടെ ഭാ​ഗ്യ​ത്തെ​ക്കു​റി​ച്ച് ഞാ​ൻ ഒ​രു നി​മി​ഷം ആ​ലോ​ചി​ച്ചു. ന​മ്മി​ൽ എ​ല്ലാ​വ​ർ​ക്കും ന​ല്ല വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​സ​രം ഉ​ണ്ട്, ഇ​വ​ർ​ക്ക് അ​തി​ല്ല. മു​ക​ളി​ലേ​ക്ക് നോ​ക്കാ​തെ അ​വ​ർ താ​ഴെ നോ​ക്കി ജീ​വി​ക്കു​ന്നു.

യാ​ത്ര​യി​ലെ മ​റ​ക്കാ​നാ​വാ​ത്ത ഈ ​അ​നു​ഭ​വം മു​ൻ​നി​ർ​ത്തി ഞാ​ൻ പേ​ടി മാ​റ്റി​വെ​ച്ച് ഇ​നി​യും ഗ്രാ​മ​ങ്ങ​ളി​ൽ ക​യ​റും. ഇ​നി​യും എ​ല്ലാ​വ​രോ​ടും അ​റി​യു​ന്ന​ത് പോ​ലെ സം​സാ​രി​ക്കും. അ​ത് വ​ലി​യൊ​രു അ​നു​ഭ​വം ആ​ണ്.
യാ​ത്ര​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.