മലയാളികളുടെ പ്രിയ സഞ്ചാരി സുഖമായിരിക്കുന്നു; പ്രചരിക്കുന്നത് പഴയ ചിത്രം
Monday, February 22, 2021 6:26 PM IST
സന്തോഷ് ജോർജ് കുളങ്ങരയുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ ശരിയല്ലെന്ന് സന്തോഷിന്റെ സുഹൃത്ത് ബൈജു എൻ നായർ. സന്തോഷ് ജോർജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആശുപത്രി കിടക്കയിൽ വെന്റിലേറ്ററിനാൽ ബന്ധിതനായി കിടന്ന സന്തോഷ് സഫാരി ചാനലിലെ തന്റെ പ്രോഗാമിനു വേണ്ടി നടത്തിയ അവസാനവട്ട എഡിറ്റിംഗിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
കിഡ്നി സ്റ്റോണിന്റെ സർജറിക്കായി ആശുപത്രിയിൽ അഡിമിറ്റായിരുന്നപ്പോൾ സന്തോഷിന്റെ സഹോദർ എടുത്ത ചിത്രമാണിതെന്നാണ് ബൈജു സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഇന്ന് രാവിലെയും താൻ സന്തോഷിനെ വിളിച്ചെന്നും അമിതമായി ഫോണിൽ സംസാരിക്കുന്നതിന്റെ പേരിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് മാത്രമാണ് തനിക്ക് ഭയമെന്നു സന്തോഷ് പറഞ്ഞതായും ബൈജു ഫേസ്ബുക്കിൽ കുറിച്ചു.
ജീവിതത്തിനും മരണത്തിനും ഇടയിൽ ബോധമില്ലാതെ കിടന്ന ദിവസങ്ങൾ, മരുന്നുകളിലും വെന്റിലേറ്ററിലും പൊതിഞ്ഞ തന്റെ ശരീരത്തിന്റെ അവസ്ഥയെക്കുറിച്ചും ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന തന്റെ പരമ്പരയുടെ പുതിയ അധ്യായത്തിയിൽ അദേഹം വിവരിക്കുന്നുണ്ട്.
വീഡിയോ കാണാം