സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ശ്ലീ​ല വീ​ഡി​യോ; പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യി​പ്പി​ച്ച് യു​വ​തി
അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ച യു​വാ​വി​നെ പ​ര​സ്യ​മാ​യി തു​റ​ന്നു​കാ​ട്ടി പെ​ൺ​കു​ട്ടി. ഹാ​സ്യ​താ​ര​വും ക​ണ്ട​ന്റ് ക്രി​യേ​റ്റ​റു​മാ​യ ആ​ഞ്ച​ൽ അ​ഗ​ർ​വാ​ളി​നാ​ണ് അ​ശ്ലീ​ല സ​ന്ദേ​ശം ല​ഭി​ച്ച​ത്. സ്വ​യം​ഭോ​ഗം ചെ​യ്യു​ന്ന​തി​ന്റെ വീ​ഡി​യോ ആ​ഞ്ച​ലി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു ഒ​രു യു​വാ​വ്. ഒ​ട്ടും വൈ​കാ​തെ മെ​സേ​ജു​ക​ളു​ടെ സ്ക്രീ​ൻ​ഷോ​ട്ട് സ​ഹി​തം സം​ഭ​വം ആ​ഞ്ച​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

സ​ന്ദേ​ശ​ങ്ങ​ളു​ടെ സ്ക്രീ​ൻ ഷോ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ ഒ​രു ഫോ​ളോ​വ​ർ ഇ​ത് സൈ​ബ​ർ സെ​ല്ലി​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് സൈ​ബ​ർ സെ​ൽ അ​ധി​കൃ​ത​ർ ആ​ഞ്ച​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഉ​ട​ൻ ഇ​യാ​ൾ മാ​പ്പ് അ​പേ​ക്ഷ​യു​മാ​യി എ​ത്തി. എ​ന്നാ​ൽ ഇ​യാ​ൾ വീ​ഡി​യോ​യി​ലൂ​ടെ ത​ന്നെ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​ഞ്ച​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​യാ​ൾ മാ​സ്ക് ധ​രി​ച്ച് മാ​പ്പ് അ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും ആ​ഞ്ച​ല്‍ പ​റ​ഞ്ഞു.

സൈ​ബ​ർ സെ​ൽ അ​ധി​കൃ​ത​ർ യു​വാ​വു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ സ്ക്രീ​ൻ​ഷോ​ട്ടും ആ​ഞ്ച​ൽ പ​ങ്കു​വ​ച്ചു. ആ​ഞ്ച​ലി​നോ​ട് ക്ഷ​മ​ചോ​ദി​ച്ച് ക​ത്തെ​ഴു​ത​ണ​മെ​ന്നാ​ണ് സൈ​ബ​ർ സെ​ൽ യു​വാ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും സൈ​ബ​ർ സെ​ൽ അ​ധി​കൃ​ത​ർ താ​ക്കീ​തു ന​ൽ​കു​ന്നു​ണ്ട്. താ​ൻ ചെ​യ്ത​ത് തെ​റ്റാ​ണെ​ന്നും ഇ​നി ഒ​രി​ക്ക​ലും ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും യു​വാ​വ് പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. നി​ര​വ​ധി പേ​രാ​ണ് ആ​ഞ്ച​ലി​ന്റെ പ്ര​വ​ർ​ത്തി​യെ പ്ര​കീ​ർ​ത്തി​ച്ച​ത്. എ​ല്ലാ സ്ത്രീ​ക​ളും ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും പ​ല​രും ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.