തൊ​ഴി​ലാ​ളി​ക​ൾ​ക്കെല്ലാം വ​ർ​ക്ക് ഫ്രം ​ഹോം; ബ്രീ​ട്ടീ​ഷ് എ​യ​ർ​വേ​ഴ്സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് വി​ൽ​ക്കു​ന്നു!
Friday, March 19, 2021 9:02 PM IST
കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ച്ച​തോ​ടെ ലോ​കം പു​തി​യ സം​സ്കാ​ര​ത്തി​ലേ​ക്ക് ക​ട​ന്നു​വെ​ന്നു വേ​ണം പ​റ​യാ​ൻ. ലോ​ക്ക്ഡൗ​ണും മ​റ്റും തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്തി. ഐ​ടി മേ​ഖ​ല​ക​ളി​ൽ അ​ട​ക്കം ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രു ക​ന്പ്യൂ​ട്ട​ർ ഉ​ണ്ടെ​ങ്കി​ൽ ലോ​ക​ത്തി​ന്‍റെ ഏ​തു​കോ​ണി​ലി​രു​ന്നും ജോ​ലി ചെ​യ്യാ​വു​ന്ന ത​ര​ത്തി​ലേ​ക്ക് ക​ന്പ​നി​ക​ൾ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി.

തൊ​ഴി​ലാ​ളി​ക​ളെ വ​ർ​ക്ക് ഫ്രം ​ഹോം രീ​തി​യി​ലേ​ക്ക് ക​ന്പ​നി​ക​ൾ മാ​റ്റി. ഇ​തോ​ടെ ഓ​ഫീ​സു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ചെ​ല​വ് കു​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ൾ വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്തോ​ടെ ക​ന്പ​നി​ക​ൾ​ക്ക് വെ​ള്ളം - വൈ​ദ്യൂ​തി ബി​ല്ലു​ക​ൾ, യാ​ത്ര സൗ​ക​ര്യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ഭീ​മ​മാ​യ ലാ​ഭ​മാ​ണ്.

കോ​വി​ഡ് വാ​ക്സി​ൻ വ​ന്നെ​ങ്കി​ലും വ​ർ​ക്ക് ഫ്രം ​ഹോം രീ​തി​യെ കൂ​ടു​ത​ൽ ക​ന്പ​നി​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ലെ കാ​ര​ണ​മി​താ​ണ്. ഇ​പ്പോ​ഴി​താ വ​ർ​ക്ക് ഫ്രം ​ഹോം കാ​ര​ണം ഒ​രു ക​ന്പ​നി ഓ​ഫീ​സ് കെ​ട്ടി​ടം ത​ന്നെ വി​ൽ​ക്കു​ക​യാ​ണ്. ബ്രീ​ട്ടീ​ഷ് എ​യ​ർ​വേ​ഴ്സാ​ണ് തൊ​ഴി​ലാ​ളി​ക​ളെ​ല്ലാം വ​ർ​ക്ക് ഫ്രം ​ഹോ​മി​ലാ​യ​തി​നാ​ൽ ഓ​ഫീ​സ് വി​ൽ​ക്കു​ന്ന​ത്.

ര​ണ്ടാ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്തി​രു​ന്ന ബ്രീ​ട്ടീ​ഷ് എ​യ​ർ​വേ​ഴ്സി​ന്‍റെ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സാ​ണ് വി​ൽ​ക്കാ​ൻ പോ​കു​ന്ന​ത്. ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​ഴ്സി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് നി​ര​വ​ധി ക​ന്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ഓ​ഫീ​സ് മ​റ്റു ക​ന്പ​നി​ക​ളു​മാ​യി പ​ങ്കു​വ​യ്ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.