യു​കെ​യി​ൽ സൂ​പ്പ​ർ ഹീ​റോ​യാ​യി മ​ല​യാ​ളി; മ​ല​യാ​ളി പൊ​ളി​യ​ല്ലേ​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ
Tuesday, June 1, 2021 11:40 PM IST
കോ​വി‍​ഡ് വ്യാ​പ​ന​ത്തി​ൽ സൂ​പ്പ​ർ ഹീ​റോ ആ​യി​മാ​റി​യ മ​ല​യാ​ളി​യെ ആ​ദ​രി​ച്ച് ബ്രി​ട്ട​ൻ സ​ർ​ക്കാ​ർ. മി​ടു​ക്ക​രാ​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കു​ന്ന യു​കെ പോ​യി​ന്‍റ് ഓ​ഫ് ലൈ​റ്റ് അ​വാ​ർ​ഡ് ആ​ണ് പ്ര​ഭു ന​ട​രാ​ജ​നെ തേ​ടി​യെ​ത്തി​യ​ത്. 2020 മാ​ർ​ച്ചി​ലാ​ണ് പാ​ല​ക്കാ​ട്ടു​കാ​ര​നാ​യ പ്ര​ഭു ന​ട​രാ​ജ​നും ഭാ​ര്യ​യും മ​ക​നും യു​കെ​യി​ലെ​ത്തി​യ​ത്. കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ​തോ​ടെ ലോ​ക​രാ​ജ്യ​ങ്ങ​ളെ​ല്ലാം ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ പ്ര​ഭു​വി​ന്‍റെ തൊ​ഴി​ലി​നേ​യും ബാ​ധി​ച്ചു.

എ​ന്നാ​ൽ ലോ​ക്ക് ഡൗ​ണി​ൽ ബു​ദ്ധി​മു​ട്ടു​ന്ന അ​ടു​ത്തു താ​മ​സി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി​രു​ന്നു 34 വ​യ​സ്സു​കാ​ര​നാ​യ പ്ര​ഭു ശ്ര​ദ്ധ ചെ​ലു​ത്തി​യ​ത്. പ​തി​നൊ​ന്നാ​യി​ര​ത്തോ​ളം ചോ​ക്ലേ​റ്റും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും ബ​ൻ​ബ​റി​യി​ലെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് പ്ര​ഭു എ​ത്തി​ച്ചു ന​ൽ​കി. കൂ​ടാ​തെ ഭ​ക്ഷ​ണ ശേ​ഖ​ര​ണ കേ​ന്ദ്ര​വും ആ​രം​ഭി​ച്ചു. സാ​ന്താ​ക്ലോ​സ് അ​ട​ക്ക​മു​ള്ള നി​ര​വ​ധി ഹീ​റോ​ക​ളു​ടെ വേ​ഷം ധ​രി​ച്ചാ​ണ് പ്ര​ഭു ന​ട​രാ​ജ​ൻ ഭ​ക്ഷ​ണ​വും ചോ​ക്ലേ​റ്റും വി​ത​ര​ണം ചെ​യ്ത​ത്.

ദി​വ​സം 14 ല​ക്ഷം രൂ​പ!

ന​വം​ബ​ർ 14ന് ​ആ​യി​രു​ന്നു പ്ര​ഭു​വി​ന്‍റെ ഏ​ഴാം വി​വാ​ഹ വാ​ർ​ഷി​കം. വി​വാ​ഹ വ​ർ​ഷി​ക ദി​ന​ത്തി​ൽ ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക എ​ന്നൊ​രു പോ​സ്റ്റ് പ്ര​ഭു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ട്ടി​രു​ന്നു. ത​ന്‍റെ കൈ​യി​ലു​ള്ള 15 പാ​ക്ക​റ്റ് ഭ​ക്ഷ​ണ​പ്പൊ​തി അ​ർ​ഹ​രു​ടെ കൈ​യി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​യി​രു​ന്നു പോ‌​സ്റ്റി​ന്‍റെ ഉ​ദേ​ശ്യം. പ​ക്ഷം പ്ര​ഭു​വി​നെ ഞെ​ട്ടി​ച്ച ഭ​ക്ഷ​ണ​ത്തി​നാ​യി നൂ​റോ​ളം ഫോ​ൺ കോ​ളു​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തോ​ടെ അ​വ‍​ശ്യ​ക്കാ​രെ​ത്തോ​ടി പ്ര​ഭു തെ​രു​വി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. സൂ​പ്പ​ർ ഹീ​റോ​ക​ളു​ടെ വേ​ഷ​ത്തി​ലെ​ത്തി​യാ​ണ് പ്ര​ഭു തെ​രു​വി​ൽ നി​ന്നും ആ​ളു​ക​ളു​ടെ സ​ഹാ​യം സ്വീ​ക​രി​ച്ചി​രു​ന്ന​ത്. 14 ല​ക്ഷ​ത്തോ​ളം രൂ​പ ഒ​രു ദി​വ​സം പ്ര​ഭു​വി​ന് സം​ഭാ​വ​ന​യാ​യി ല​ഭി​ച്ചി​രു​ന്നു.

പ്ര​ഭു​വി​ന്‍റെ അ​ച്ഛ​നും 11 കു​ടും​ബാം​ഗ​ങ്ങ​ളും ഒ​ന്പ​ത് സ‌ു​ഹ‌‌‌ൃ​ത്തു​ക്ക​ളു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ഇ​തു​വ​രെ മ​രി​ച്ച​ത്. കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി അ​വാ​ർ​ഡ് സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്ന് പ്ര​ഭു ന​ട​രാ​ജ​ൻ പ​റ​ഞ്ഞു. ‘നി​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്ക​ണ​മെ​ങ്കി​ൽ അ​ടു​ത്തു​ള്ള​വ​രു​ടെ കാ​ര്യ​ങ്ങ​ൾ​കൂ​ടി ശ്ര​ദ്ധി​ക്ക​ണം. ത​ന്‍റെ പ​രി​ശ്ര​മം മാ​ത്ര​മ​ല്ല, ഭാ​ര്യ ശി​ൽ​പ ബാ​ല​ച​ന്ദ്ര​ൻ, മ​ക​ൻ അ​ദ്ദു (അ​ദ്വൈ​ത് പ്ര​ഭു), ബ​ൻ​ബ​റി​യി​ലെ ജ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ച​ത്-​പ്ര​ഭു പ​റ​ഞ്ഞു.



ക​ത്ത​യ​യ്ച്ച് ബോ​റി​സ് ജോ​ൺ​സ​ൻ

പ്ര​ഭു​വി​ന് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൻ പ്ര​ത്യേ​കം ക​ത്ത​യ​ച്ചു. കു​ടും​ബ​ങ്ങ​ളി​ൽ സ​ന്തോ​ഷം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ച്ച​തി​ന് ന​ന്ദി​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. 11,000 ത്തോ​ളം പേ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സാ​ധി​ച്ചു. നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് സ​ന്തോ​ഷം ന​ൽ​കി. സൂ​പ്പ​ർ ഹീ​റോ​യു​ടെ വേ​ഷ​ത്തി​ലാ​ണ് ഇ​തെ​ല്ലാം ചെ​യ്ത​തെ​ങ്ക​ലും യ​ഥാ​ർ​ഥ സൂ​പ്പ​ർ ഹീ​റോ താ​ങ്ക​ളാ​ണ്- ബോ​റി​സ് ജോ​ൺ​സ​ൻ ക​ത്തി​ൽ പ​റ​ഞ്ഞു.

ബ​ൻ​ബ​റി എം​പി വി​ക്ടോ​റി​യ പാ​രെ​ന്‍റി​സും പ്ര​ഭു ന​ട​രാ​ജ​നെ അ​ഭി​ന​ന്ദി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ടെ ന​ട​രാ​ജ​ൻ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ലി​യ പ്ര​ചോ​ദ​ന​മാ​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ നേ​രി​ട്ട് ക​ണ്ട് ന​ന്ദി അ​റി​യി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇ​തു​വ​രെ 1636പേ​ർ​ക്ക് മാ​ത്ര​മാ​ണ് പോ​യി​ന്‍റ് ഓ​ഫ് ലൈ​റ്റ് അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.