ഒ​രു ചാ​യ​യ്ക്ക് 1,000 രൂ​പ, ഒ​രു കി​ലോ തേ​യി​ല​യ്ക്ക് 75,000 രൂ​പ!
ചാ​യ പ്രേ​മി​ക​ൾ​ക്കാ​യി വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ഒ​രു ചാ​യ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ നി​ലോ​ഫ​ർ ക​ഫേ. 1000 രൂ​പ​യാ​ണ് ഒ​രു ക​പ്പ് ചാ​യ​യു​ടെ വി​ല! ന​ൽ​കു​ന്ന പ​ണ​ത്തി​നു​ള്ള മൂ​ല്യം ചാ​യ​യ്ക്കു​മു​ണ്ടെ​ന്നാ​ണ് ക​ഫേ​യു​ടെ അ​വ​കാ​ശ​വാ​ദം.

രാ​ജ്യ​ത്തെ ഏ​റ്റ​വും വി​ല​യേ​റി​യ തേ​യി​ല ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​ചാ​യ ഉ​ണ്ടാ​ക്കു​ന്ന​ത്. "ഗോ​ൾ​ഡ​ൻ ടി​പ്സ് ബ്ലാ​ക്ക് ടീ' ​എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന തേ​യി​ല​യാ​ണ് നി​ലോ​ഫ​ർ ക​ഫേ ചാ​യ​യ്‌​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കി​ലോ​യ്ക്ക് 75,000 രൂ​പ​യാ​ണ് ഈ ​തേ​യി​ല​യു​ടെ വി​ല. പാ​ല് ചേ​ർ​ക്കാ​തെ​യാ​ണ് ഈ ​ചാ​യ ഉ​ണ്ടാ​ക്കു​ന്ന​ത്.

സു​ഗ​ന്ധ​ത്തി​നു പേ​രു​കേ​ട്ട അ​സ​മി​ലെ മൈ​ജ​ൻ ഗോ​ൾ​ഡ​ൻ ടി​പ്സ് രാ​ജ്യ​ത്തെ ഏ​റ്റ​വും ചെ​ല​വേ​റി​യ തേ​യി​ല ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. 2019 ൽ ​ഗു​വാ​ഹ​ത്തി ടീ ​ലേ​ല കേ​ന്ദ്ര​ത്തി​ൽ ഒ​രു കി​ലോ​ഗ്രാ​മി​ന് 70,000 രൂ​പ​യ്ക്ക് വി​റ്റ് ഇ​വ റി​ക്കാ​ർ​ഡ് ഇ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.