"എ മ്യൂസിക് വിത്ത് ഇടിമിന്നല്‍ മഴ'; ആഹാ അന്തസ്...
Friday, September 27, 2024 10:20 AM IST
സംഗീതപ്രേമികള്‍ക്ക് ഇഷ്ടമുള്ള മറ്റൊന്നാണല്ലൊ മഴക്കാലം. മഴ മനസില്‍ ആര്‍ദ്രഭാവം നിറയ്ക്കുകയും പലരും പ്രകൃതിയോട് ചേര്‍ന്ന് കലാകാരന്മാര് ആവുകയും ചെയ്യുമല്ലൊ. സമൂഹ മാധ്യമങ്ങളുടെ കാലത്ത് ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങള്‍ നമുക്ക് മുന്നില്‍ എത്തുന്നു; വൈറലായി മാറുന്നു.
അത്തരത്തില്‍ ഹിറ്റായ ഒരു വീഡിയോയുടെ കാര്യമാണിത്. എക്സിലെത്തിയ ദൃശ്യങ്ങള്‍ അങ്ങ് മുംബൈ നഗരത്തില്‍ മഴ പെയ്യുന്നതാണ്. ദൃശ്യങ്ങളില്‍ ചലച്ചിത്ര നിര്‍മ്മാതാവും എഡിറ്ററും ആയ നിഹാര്‍ പിള്ള എന്നയാളാണുള്ളത്.
അദ്ദേഹം തന്റെ ഗിറ്റാറുമായി ഒരു ജനാലയ്ക്കരികില്‍ ഇരിക്കുകയാണ്. ഈ സമയം മഴ പെയ്യുന്നുണ്ട്. അദ്ദേഹം ഗിറ്റാറില്‍ ചില നോട്ടുകള്‍ വായിക്കുമ്പോള്‍ ഇടിയും മിന്നലും ഉണ്ടാവുകയാണ്. അത് കുറച്ചുനേരം മിന്നി നില്ക്കുന്നു.
ഇത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ മറ്റ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. നിരവധി കമന്റുകള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. "മനോഹരമായ ഒരു സിനിമാ രംഗം പോലെ' എന്നാണൊരാള്‍ കുറിച്ചത്.