"അ​ന്യ​ഗ്ര​ഹ​ദൈ​വ'​ത്തി​ന് ത​മി​ഴ്നാ​ട്ടി​ൽ ക്ഷേ​ത്രം!
Tuesday, August 13, 2024 12:39 PM IST
ഇ​ന്ത്യ​യി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​നു ക്ഷേ​ത്ര​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലെ സേ​ല​ത്തു​ള്ള​തു​പോ​ലൊ​രു ക്ഷേ​ത്രം ഇ​ന്ത്യ​യി​ലെ​ന്ന​ല്ല, ലോ​ക​ത്തൊ​രി​ട​ത്തു​മു​ണ്ടാ​കി​ല്ല! അ​വി​ട​ത്തെ പ്ര​തി​ഷ്ഠ എ​ന്താ​ണെ​ന്ന​ല്ലേ... "അ​ന്യ​ഗ്ര​ഹ​ദൈ​വം..!'

ത​മി​ഴ്‌​നാ​ട്ടു​കാ​ര​നാ​യ ലോ​ക​നാ​ഥ​നാ​ണ് ക്ഷേ​ത്രം സ്ഥാ​പി​ച്ച് പൂ​ജ​ക​ൾ ന​ട​ത്തു​ന്ന​ത്. ഒ​രു ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള പ​റ​മ്പി​ലാ​ണു ക്ഷേ​ത്ര​മു​ള്ള​ത്. ഇ​വി​ട​ത്തെ പ്ര​തി​ഷ്ഠ​യാ​യ അ​ന്യ​ഗ്ര​ഹ​ദൈ​വത്തി​നു പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ ത​ട​യാ​നു​ള്ള ശ​ക്തി​യു​ണ്ടെ​ന്നും അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളോ​ട് സം​സാ​രി​ച്ച് അ​നു​മ​തി വാ​ങ്ങി​യ​ശേ​ഷ​മാ​ണു ക്ഷേ​ത്രം നി​ര്‍​മി​ച്ച​തെ​ന്നും ലോ​ക​നാ​ഥ​ന്‍ പ​റ​യു​ന്നു.


അ​ന്യ​ഗ്ര​ഹ​ദൈ​വ​ത്തി​നു പു​റ​മെ, ശി​വ​ന്‍, പാ​ര്‍​വ​തി, മു​രു​ക​ന്‍, കാ​ളി തു​ട​ങ്ങി​യ പ്ര​തി​ഷ്ഠ​ക​ളും ഈ ​ക്ഷേ​ത്ര​ത്തി​ലു​ണ്ട്. ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ല്‍​നി​ന്നു പ​തി​നൊ​ന്ന് അ​ടി താ​ഴെ​യാ​ണ് പ്ര​തി​ഷ്ഠ​ക​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

സി​നി​മ​ക​ളി​ല്‍ കാ​ണും പോ​ലെ​യ​ല്ല അ​ന്യ​ഗ്ര​ഹ ജീ​വി​ക​ളെ​ന്നു ലോ​ക​നാ​ഥ​ന്‍ പ​റ​യു​ന്നു. വി​ശ്വാ​സി​ക​ളാ​ണോ, അ​വി​ശ്വാ​സി​ക​ളാ​ണോ എ​ന്ന​റി​യി​ല്ല, ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.