"വ​യ്യ...​നാ​ടെ' ഈ ​കാ​ഴ്ച കാ​ണാ​ന്‍; മ​ര​ണ​ത്തിന്‍റെ ഗ​ന്ധ​മു​ള്ള മ​ണ്ണി​ല്‍ ര​ക്ഷാ​ക​രം തി​ര​ച്ചി​ല്‍ തു​ട​രുകയാണ്...
Wednesday, July 31, 2024 3:38 PM IST
ക​ഴി​ഞ്ഞ​ദി​വ​സം വ​രെ അ​വി​ടെ ഒ​രു ഗ്രാ​മ​മു​ണ്ടാ​യി​രു​ന്നു... കു​റേ ന​ല്ല മ​നു​ഷ്യ​ര്‍ പ​ര​സ്പ​രം സ്‌​നേ​ഹി​ച്ചും സ​ഹാ​യി​ച്ചും ആ ​നാ​ടി​നെ ത​ന​താ​ക്കി​യി​രു​ന്നു. എ​ന്നാ​ലി​ന്ന​ത് ദു​ര​ന്ത​ഭൂ​മി​യാ​ണ്. ത​ള​രാ​തെ പെ​യ്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ഒ​രൊ​റ്റ രാ​ത്രി​യി​ല്‍ കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ വെ​ള്ളം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സ​ക​ല​തി​നെ​യും തു​ട​ച്ചു​നീ​ക്കി​യി​രി​ക്കു​ന്നു.

ഹ​രി​ത ഭാ​വ​ത്താ​ല്‍ ന​മ്മെ കൊ​തി​പ്പി​ച്ച വ​യ​നാ​ട് ഇ​പ്പോ​ള്‍ ദുഃ​ഖ​ഭൂ​മി​യാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി ഉ​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലു​ക​ള്‍ ആ ​നാ​ടി​നെ​ത്ത​ന്നെ മാ​റ്റി​മ​റി​ച്ചി​രി​ക്കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഉ​രു​ള്‍​പ്പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല പ്ര​ദേ​ശ​ങ്ങ​ള്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ നാ​മാ​വ​ശേ​ഷ​മാ​യി മാ​റി​യി​രി​ക്കു​ന്നു.

നി​ല​വി​ലെ വി​വ​ര​മ​നു​സ​രി​ച്ച് 199 ജീ​വ​നു​ക​ളാ​ണ് ഈ ​മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഇ​ല്ലാ​താ​യ​ത്. ഓ​രോ നി​മി​ഷ​വും മ​ര​ണ​സം​ഖ്യ കൂ​ടി​വ​രി​ക​യു​മാ​ണ്. ഉ​രു​ള്‍​പ്പൊ​ട്ട​ലു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല, അ​ട്ട​മ​ല പ്ര​ദേ​ശ​ങ്ങ​ളി​നി​ന്നും ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത് 225 പേ​രെ​യെ​ന്ന് സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ള്‍.

മേ​പ്പാ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​ണ​ക്ക​നു​സ​രി​ച്ച് 540 വീ​ടു​ക​ളാ​ണ് മു​ണ്ട​ക്കൈ​യി​ല്‍ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ 30ല്‍ ​താ​ഴെ വീ​ടു​ക​ള്‍ മാ​ത്ര​മാ​ണി​നി ബാ​ക്കി. ആ​റോ​ളം ല​യ​ങ്ങ​ളും പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​താ​യി.

സൈ​ന്യ​ത്തി​നൊ​പ്പം ടൊ​റി​റ്റോ​റി​യ​ല്‍ ആ​ര്‍​മി​യും എ​ന്‍​ഡി​ആ​ര്‍​എ​ഫും അ​ഗ്‌​നി​ശ​മ​ന സേ​ന​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും നാ​ട്ടു​കാ​രും തി​ര​ച്ചി​ലി​നാ​യി ഇ​വി​ടെ​യെ​ത്തി. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് പ​ല​വ​ട്ടം തി​ര​ച്ചി​ല്‍ നി​ര്‍​ത്തേ​ണ്ടി വ​ന്നു.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വി​ടെ ക​ണ്ട​ത് മ​നഃ​സാ​ക്ഷി​യെ മ​ര​വി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ്. പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന​ടി​ഞ്ഞ വീ​ടു​ക​ള്‍, വാ​ഹ​ന​ങ്ങ​ള്‍, മ​ണ്ണി​ന​ടി​യി​ല്‍ പു​ത​ഞ്ഞു​കി​ട​ക്കു​ന്ന മൃ​ത​ശ​രീ​ര​ങ്ങ​ളും. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ അ​ക​പ്പെ​ട്ട പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ല്‍ ഇ​ടി​ച്ചും കു​ത്തി​യും ഛിന്ന​ഭി​ന്ന​മാ​ക്ക​പ്പെ​ട്ട മൃ​ത​ദേ​ഹ​ങ്ങ​ളേ​റെ. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ടെ​ടു​ക്കു​ന്ന​ത് ചി​ല​പ്പോ​ള്‍ മു​ഖം മാ​ത്ര​മാ​കാം. അ​ത​ല്ലെ​ങ്കി​ല്‍ കൈ​കാ​ലു​ക​ള്‍.


മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലു​മാ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ആം​ബു​ല​ന്‍​സു​ക​ള്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു കു​തി​ച്ചെ​ത്തു​മ്പോ​ള്‍ ത​ങ്ങ​ളു​ടെ ഉ​റ്റ​വ​ര്‍ അ​തി​ലു​ണ്ടോ എ​ന്ന​റി​യാ​ന്‍ അ​ങ്ക​ലാ​പ്പോ​ടെ പാ​ഞ്ഞെ​ത്തു​ന്ന ആ​ളു​ക​ള്‍ മ​റ്റൊ​രി​ട​ത്ത്. പാ​തി തി​രി​ച്ച​റി​യു​മ്പോ​ള്‍ അ​വ​രാ​ക​രു​തെ​ന്ന പ്രാ​ര്‍​ഥ​ന​ക​ള്‍. ഉ​ള്ളി​ലെ​വി​ടെ​യൊ കു​രു​ങ്ങി​യ നി​ല​വി​ളി​യു​ടെ നി​സ​ഹാ​യ​ത​യും.

വ​യ​നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ 1,726 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു. ഏ​ഴാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് ഈ ​ക്യാ​മ്പു​ക​ളി​ലു​ള്ള​ത്. അ​വ​രോ​ട് എ​ത്ര ആ​ശ്വാ​സ​ത്തി​ന്‍റെ വാ​ക്കു​ക​ള്‍ പ​റ​ഞ്ഞാ​ലും അ​ത് ആ​ശ്വാ​സ​മാ​കി​ല്ല. പ​ക​രം അ​വ​രു​ടെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രാ​നും അ​വ​ര്‍​ക്ക് കൈ​ത്താ​ങ്ങാ​കു​വാ​നു​മാ​ണ് ന​മു​ക്ക് ക​ഴി​യേ​ണ്ട​ത്.

നിലവിൽ ചെ​ളി​യും പാ​റ​ക്ക​ല്ലു​ക​ളും ക​ട​പു​ഴ​കി​യ മ​ര​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട മ​നു​ഷ്യ​രെ തി​ര​യു​ക​യാ​ണ്. ഒ​ട്ട​ന​വ​ധി പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ച്ച നാം ​ഇ​തും ക​ട​ന്ന് മു​ന്നോ​ട്ട് പോ​കും. എ​ന്നാ​ലും കു​റേ ഹൃ​ദ​യ​ങ്ങ​ളി​ല്‍ മു​റി​പ്പാ​ടാ​യി ഈ ദു​ര​ന്തം അ​വ​ശേ​ഷി​ക്കും...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.