ക​ട​പു​ഴ​കി വീ​ഴു​ന്ന മ​ര​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന യു​വ​തി; വീ​ഡി​യോ വൈ​റ​ൽ
മും​ബൈ​യി​ൽ ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക​മാ​യ നാ​ശ ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​ൽ വ​ൻ മ​രം ക​ട​പു​ഴ​കി വീ​ഴു​ന്ന​തി​നി​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട യു​വ​തി​യു​ടെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു കെ​ട്ടി​ട​ത്തി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി​യി​ൽ നി​ന്നു​ള്ള​താ​ണ് ദൃ​ശ്യം.

ന​ഗ​ര​ത്തി​ലെ ചെ​റി​യ റോ​ഡി​ലൂ​ടെ കു​ട​യു​മാ​യി ന​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​ക്ക് തൊ​ട്ട് മു​ന്നി​ലാ​യാ​ണ് വ​ൻ മ​രം ക​ട​പു​ഴ​കി വീ​ണ​ത്.​പി​ന്നോ​ട്ട് ഓ​ടി​യ യു​വ​തി യാ​തൊ​രു പ​രി​ക്കും ഏ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. എ​ട്ട് സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. 78,000 ആ​ളു​ക​ളാ​ണ് ദൃ​ശ്യ​ങ്ങ​ൾ ഇ​തു​വ​രെ ട്വി​റ്റ​റി​ൽ ക​ണ്ടി​രി​ക്കു​ന്ന​ത്. യു​വ​തി​യു​ടെ ഭാ​ഗ്യ​ത്തെ​ക്കു​റി​ച്ച് നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.