പു​ര ക​ത്തു​മ്പോ​ൾ പു​സ്ത​ക വാ​യ​ന!; സ്ത്രീ​യു​ടെ വീ​ഡി​യോ വൈ​റ​ല്‍
Sunday, May 9, 2021 8:21 AM IST
പു​ര ക​ത്തു​മ്പോ​ൾ വാ​ഴ​വെ​ട്ടു​ക എ​ന്നൊ​രു പ​ഴ‍‌‍​ഞ്ചൊ​ല്ല് മ​ല​യാ​ളി​ക​ള്‍​ക്ക് പ​രി​ചി​ത​മാ​ണ്. എ​ന്നാ​ല്‍ അ​മേ​രി​ക്കാ​ർ​ക്ക് ഇ​പ്പോ​ള്‍ പു​തി​യൊ​രു ചെ​ല്ലാ​ണ് പ​രി​ച​യം. പു​ര ക​ത്തു​മ്പോ​ൾ പു​സ്ത​കം വാ​യി​ക്കു​ക എ​ന്ന​താ​ണ് ആ ​ചൊ​ല്ല്.

അ​മേ​രി​ക്ക​യി​ലെ മേ​രി​ലാ​ൻ​ഡി​ലാ​ണ് സം​ഭ​വം. 47 കാ​രി​യാ​യ ഗെ​യി​ല്‍ മെ​റ്റ് വാ​ലി​യാ​ണ് താ​മ​സി​ക്കു​ന്ന വീ​ടി​ന് തീ​യി​ട്ട​ത്. ഏ​പ്രി​ൽ 29 നാ​ണ് സം​ഭ​വം. മെ​റ്റ്‌​വാ​ലി വീ​ടി​ന് തീ ​വ​യ്ക്കു​ന്ന​തു മു​ത​ല്‍ മു​റ്റ​ത്തു​ള്ള പു​ൽ​ത്ത​കി​ടി​യി​ൽ ക​സേ​ര​യി​ലി​രു​ന്ന് പു​സ്ത​കം വാ​യി​ക്കു​ന്ന​തു​വ​രെ​യു​ള്ള രം​ഗ​ങ്ങ​ള്‍ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു.

തീ ​പ​ട​ർ​ന്ന​തോ​ടെ താ​ഴ​ത്തെ നി​ല​യി​ൽ നി​ന്നും മ​റ്റൊ​രു സ്ത്രീ​യു​ടെ ഉ​ച്ച​ത്തി​ലു​ള്ള നി​ല​വി​ളി കേ​ട്ട് വീ​ഡി​യോ പ​ക​ർ​ത്തി​യ വ്യ​ക്തി​യും സ​മീ​പ​വാ​സി​ക​ളും ഓ​ടി​യെ​ത്തി അ​വ​രെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു മു​ൻ​പാ​യി മെ​റ്റ്‌​വാ​ലി മ​റ്റൊ​രാ​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു സാ​ധ​ന​ങ്ങ​ൾ​ക്കാ​യി തീ ​വ​ച്ച​ത്.

ഇ​വ​ർ സു​ഹൃ​ത്തു​മാ​യി ഈ ​വീ​ട്ടി​ലെ ഒ​രു മു​റി വാ​ട​ക​യ്ക്കെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മ​റ്റ് മൂ​ന്നു പേ​ർ കൂ​ടി ഈ ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വം ന‌​ട​ക്കു​ന്പോ​ൾ ഇ​വ​ർ പു​റ​ത്തു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.