1,200 വർഷം പഴക്കം; ഇതുവരെ കാണാത്ത പ്രദർശനം
Sunday, May 23, 2021 11:52 AM IST
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യവിസർജ്ജ്യം പ്രദർശനത്തിന് എത്തി. ഞെട്ടേണ്ട, മനുഷ്യ വിസർജ്ജ്യം തന്നെ. യുകെയിലെ മ്യൂസിയത്തിലാണ് പ്രദർശനം. 20 സെന്റീമീറ്റർ നീളവും അഞ്ച് സെന്റീമീറ്റർ വീതിയുമുള്ള ഈ മനുഷ്യ വിസർജ്ജ്യം 1200 വർഷം പഴക്കമുള്ളതാണ്.
ജോർവിക്കിലെ ഒരു കടൽ സഞ്ചാരിയുടേതാണ് ഈ വിസർജ്യമെന്നാണ് റിപ്പോർട്ട്. മാംസവും ബ്രഡും അടങ്ങിയ ഭക്ഷണക്രമത്തിലൂടെ പുറത്തു വന്ന അവശിഷ്ടമാണിതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. വയറിന് അസുഖം ബാധിച്ചതിന്റെ ഫലമായി പുറത്തു വന്ന വിസർജ്ജ്യമാണിതെന്നും ഗവേഷകർ കണ്ടെത്തിയിരുന്നു.
കുറച്ച് ദിവസമായി മലവിസർജനം നടത്താതിരുന്നതിന് ശേഷം പുറത്തു വന്ന അവശിഷ്ടമായിരിക്കാമിതെന്നും ഗവേഷകർ പറയുന്നു. ഇപ്പോൾ യോർക്ക് എന്നാണ് ഈ മനുഷ്യാവശിഷ്ടം അറിയപ്പെടുന്നത്. ആർക്കിയോളജിക്കൽ റിസോഴ്സ് സെന്ററിലാണ് വിസർജ്ജ്യം സൂക്ഷിച്ചിരിക്കുന്നത്. ഇടയ്ക്ക് താഴെ വീണ് അവശിഷ്ടം മൂന്ന് കഷണങ്ങളായി തകർന്നു പോയെങ്കിലും പിന്നീട് പഴയ രൂപത്തിലാക്കി എടുക്കുകയായിരുന്നു.