വറുത്തരച്ച മയില്കറിയില് ട്വിസ്റ്റ്; ദുബായിൽ കോഴിക്കറി വച്ച് യൂട്യൂബര്‍
Monday, November 15, 2021 11:29 PM IST
സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയായ വറുത്തരച്ച മയില്‍കറി വിവാദത്തില്‍ ട്വിസ്റ്റ്. അവസാന നിമിഷം മയിലിനെ കറിവെക്കാനുള്ള തീരുമാനത്തില്‍ നിന്ന് യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ പിന്മാറി. ''മയിലിനെ ആരെങ്കിലും കറി വെക്കുമോ. മനുഷ്യന് ആരെങ്കിലും ചെയ്യുമോ. ഇത്ര ഭംഗിയുള്ള പക്ഷിയാണത്. നമ്മള് ഒരിക്കലും ചെയ്യില്ല''-ഫിറോസ് പറയുന്നു.
മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും ആരെങ്കിലും മയിലിനെ കറിവെക്കുമോ എന്നും ഫിറോസ് വീഡിയോയില്‍ പറയുന്നു. 20000 രൂപ നല്കി വാങ്ങിയ മയിലിനെ പാലസിന് കൈമാറി. പകരം കോഴിക്കറി വെക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു.
മയിലിനെ കറിവെക്കാന്‍ ഫിറോസ് ദുബൈയില്‍ പോയതുമുതല്‍ വിവാദമായിരുന്നു. സോഷ്യല്‍മീഡിയയിലായിരുന്നു ചര്‍ച്ച ഏറെ. ദേശീയപക്ഷിയായ മയിലിനെ കറിവെക്കുന്നതിനെതിരെ ഒരുവിഭാഗം രംഗത്തെത്തി. ഇന്ത്യയില്‍ ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് കുറ്റകരമാണ്.