x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യയിലെ ആദ്യത്തെ വി-ക്ലാസ് ബെൻസ് ഇനി ഹാർദിക്കിന്‍റെ പ്രിയതമയ്ക്ക്


Published: March 30, 2026 05:48 PM IST | Updated: March 30, 2026 05:48 PM IST

ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരം ഹാർദിക് പാണ്ഡ്യ തന്‍റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ കൊണ്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ്. 2026 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ നയിക്കുന്ന പാണ്ഡ്യ, തന്‍റെ പങ്കാളി മഹിക് ശർമ്മയ്ക്ക് നൽകിയ വിലപിടിപ്പുള്ള സമ്മാനമാണ് ഇപ്പോൾ ചർച്ചാവിഷയം.

ഏകദേശം 1.7 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് വിക്ലാസ് എന്ന ആഡംബര വാഹനമാണ് താരം മഹിക് ശർമ്മയ്ക്കായി നൽകിയത്. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ വാഹനങ്ങളിലൊന്നാണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ, ഏകദേശം 12 കോടി രൂപയോളം വിലവരുന്ന ഫെറാറി കാറിൽ ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ ആരാധകർക്കിടയിൽ തരംഗമായിരുന്നു.

ഇതിന് പിന്നാലെയാണ് പുതിയ ആഡംബര വാഹനവും സമ്മാനമായി നൽകിയിരിക്കുന്നത്. മഹിക് തന്‍റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം കരിയറിലും ജീവിതത്തിലും വലിയ പോസിറ്റീവ് മാറ്റങ്ങൾ ഉണ്ടായതായി ഹാർദിക് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തന്‍റെ വിജയങ്ങൾക്ക് പിന്നിലെ വലിയൊരു പ്രചോദനമായിട്ടാണ് താരം മഹികിനെ കാണുന്നത്.

2025 ഒക്ടോബറിലാണ് ഹാർദിക്കും മഹിക്കും തങ്ങളുടെ ബന്ധം ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്. അതിനുശേഷം പൊതുപരിപാടികളിലും ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ട്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയുടെ 2026 ടി20 ലോകകപ്പ് വിജയാഘോഷ വേളയിൽ ഹാർദിക്കിന് പിന്തുണയുമായി മഹിക് മുൻനിരയിലുണ്ടായിരുന്നു. നിലവിൽ കളിക്കളത്തിലെ തകർപ്പൻ പ്രകടനത്തിനൊപ്പം തന്നെ വ്യക്തിജീവിതത്തിലെ ഈ സന്തോഷവാർത്തകളും ഹാർദിക് പാണ്ഡ്യയെ സമൂഹമാധ്യമങ്ങളിൽ സജീവമായി നിലനിർത്തുന്നു.

Tags : HardikPandya MahekSharma IPL2026 MumbaiIndians CricketNews

Recent News

Corehub Up