x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദളപതിക്കൊപ്പം രാഷ്ട്രീയത്തിലേക്ക് തൃഷയും? തമിഴ്നാട് ഉറ്റുനോക്കുന്ന ആ വലിയ മാറ്റം

സൂരജ് സുധീർ
Published: May 11, 2026 04:59 PM IST | Updated: May 11, 2026 08:47 PM IST

ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ ‘ദ​ള​പ​തി’ വി​ജ​യ് യു​ഗം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ സ​ജീ​വ ച​ർ​ച്ച​യാ​കു​ന്ന​ത് ന​ടി തൃ​ഷ കൃ​ഷ്ണ​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ്.

മു​ഖ്യ​മ​ന്ത്രി​യാ​യി വി​ജ​യ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ തൃ​ഷ പ​ങ്കു​വെ​ച്ച ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യാ​ണ് പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. "Love is always louder' എ​ന്ന തൃ​ഷ​യു​ടെ സ​ന്ദേ​ശം, വി​ജ​യ്‍​യു​ടെ രാ​ഷ്ട്രീ​യ വി​ജ​യ​ത്തോ​ടു​ള്ള വൈ​കാ​രി​ക​മാ​യ പ്ര​തി​ക​ര​ണ​മാ​യാ​ണ് ആ​രാ​ധ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.

വി​ജ​യ്‍​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ വി​ജ​യ്‍​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം തൃ​ഷ മു​ൻ​നി​ര​യി​ൽ ഇ​രു​ന്ന​തും വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. വി​ജ​യ്‍​യു​ടെ ഭാ​ര്യ സം​ഗീ​ത​യു​ടെ​യും മ​ക്ക​ളു​ടെ​യും അ​ഭാ​വം ച​ട​ങ്ങി​ൽ പ്ര​ക​ട​മാ​യി​രു​ന്ന​പ്പോ​ൾ, തൃ​ഷ​യു​ടെ സാ​ന്നി​ധ്യം ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ പ​ല​വി​ധ​ത്തി​ലു​ള്ള വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തൃ​ഷ​യു​ടെ പ​ഴ​യൊ​രു അ​ഭി​മു​ഖ​വും ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ത​നി​ക്ക് ഭാ​വി​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ തൃ​ഷ തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. താ​ര​ത്തി​ന്‍റെ ഈ ​പ​ഴ​യ മോ​ഹ​വും ഇ​പ്പോ​ഴ​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും കൂ​ട്ടി​വാ​യി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ.

ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചാ​ണ് വി​ജ​യ് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ​ത്. നി​യ​മ​സ​ഭ​യി​ലെ ച​ട്ട​പ്ര​കാ​രം ഒ​രു മ​ണ്ഡ​ലം അ​ദ്ദേ​ഹ​ത്തി​ന് രാ​ജി​വെ​ക്കേ​ണ്ടി വ​രും.

വി​ജ​യ് ഒ​ഴി​യു​ന്ന ഈ ​മ​ണ്ഡ​ല​ത്തി​ൽ തൃ​ഷ​യെ മ​ത്സ​രി​പ്പി​ച്ചു​കൊ​ണ്ട് അ​വ​രെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​മോ എ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രും ആ​രാ​ധ​ക​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.

വി​ജ​യ് ന​യി​ക്കു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ലൂ​ടെ തൃ​ഷ എം​എ​ൽ​എ​യാ​യി സ​ഭ​യി​ലെ​ത്തു​മെ​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പി​ന്തു​ണ​യും ല​ഭി​ക്കു​ന്നു​ണ്ട്.

ഔ​ദ്യോ​ഗി​ക​മാ​യ സ്ഥി​രീ​ക​ര​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ങ്കി​ലും, സി​നി​മ​യി​ലെ ഈ ​ഹി​റ്റ് ജോ​ഡി​ക​ൾ രാ​ഷ്ട്രീ​യ​ത്തി​ലും ഒ​ന്നി​ക്കു​മോ എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ത​മി​ഴ് ജ​ന​ത.

Tags : Vijay Trisha TVK TamilNaduPolitics ThalapathyVijay

Recent News

Corehub Up