x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ദി ഹണ്ട്രഡ്' ലേലത്തിൽ അബ്രാർ അഹമ്മദിനെ പൊന്നുംവിലയ്ക്ക് വാങ്ങി സൺറൈസേഴ്സ്; പിന്നാലെ കാവ്യ മാരനെതിരെ സൈബർ ആക്രമണം


Published: March 12, 2026 09:27 PM IST | Updated: March 12, 2026 09:27 PM IST

ബ്രി​ട്ടീ​ഷ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റാ​യ 'ദി ​ഹ​ണ്ട്ര​ഡ്' 2026 സീ​സ​ണി​ലേ​ക്കു​ള്ള താ​ര​ലേ​ലം സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ഉ​ട​മ കാ​വ്യ മാ​ര​നെ വ​ലി​യൊ​രു വി​വാ​ദ​ത്തി​ൽ എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്.

ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​ൺ​റൈ​സേ​ഴ്സ് ലീ​ഡ്‌​സ് എ​ന്ന ടീ​മി​ലേ​ക്ക് പാ​കി​സ്ഥാ​ൻ സ്പി​ന്ന​റാ​യ അ​ബ്രാ​ർ അ​ഹ​മ്മ​ദി​നെ ഏ​ക​ദേ​ശം 2.34 കോ​ടി രൂ​പ​യ്ക്ക് സ്വ​ന്ത​മാ​ക്കി​യ​താ​ണ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ച​ത്.

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ​യും കാ​യി​ക താ​ര​ങ്ങ​ളെ​യും നി​ര​ന്ത​രം പ​രി​ഹ​സി​ച്ച ച​രി​ത്ര​മു​ള്ള ഒ​രു ക​ളി​ക്കാ​ര​നെ ഇ​ത്ര​യും വ​ലി​യ തു​ക ന​ൽ​കി ടീ​മി​ലെ​ത്തി​ച്ച​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​ർ വി​ളി​ച്ചു​പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കെ​തി​രെ അ​ബ്രാ​ർ ന​ട​ത്തി​യ പ്ര​കോ​പ​ന​പ​ര​മാ​യ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളാ​ണ് ഇ​പ്പോ​ൾ പ്ര​ധാ​ന​മാ​യും ച​ർ​ച്ച​യാ​കു​ന്ന​ത്.

പ്ര​ത്യേ​കി​ച്ച്, ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ ചാ​യ കു​ടി​ക്കു​ന്ന ചി​ത്രം പ​ങ്കു​വെ​ച്ച​തും 2025-ലെ ​ഏ​ഷ്യാ ക​പ്പി​നി​ടെ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തും ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ല​ണ്ട​ൻ എം​ഐ, സ​തേ​ൺ ബ്രേ​വ് തു​ട​ങ്ങി​യ മ​റ്റ് ഐ​പി​എ​ൽ ഫ്രാ​ഞ്ചൈ​സി​ക​ളു​ടെ ടീ​മു​ക​ൾ പാ​കി​സ്ഥാ​ൻ താ​ര​ങ്ങ​ളെ ലേ​ല​ത്തി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തി​യ​പ്പോ​ൾ കാ​വ്യ മാ​ര​ൻ മാ​ത്രം എ​ന്തി​ന് ഈ ​തീ​രു​മാ​ന​മെ​ടു​ത്തു എ​ന്ന​താ​ണ് പ്ര​ധാ​ന ചോ​ദ്യം.

കാ​വ്യ​യു​ടെ ഈ ​ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് വി​വി​ധ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഉ​യ​രു​ന്ന​ത്. രാ​ജ്യ​സ്‌​നേ​ഹ​ത്തേ​ക്കാ​ൾ വ​ലു​താ​ണോ കാ​യി​ക വി​ജ​യ​മെ​ന്നും, ഇ​ന്ത്യ​യെ അ​പ​മാ​നി​ച്ച ഒ​രാ​ൾ​ക്ക് കോ​ടി​ക​ൾ ന​ൽ​കു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും പ​ല​രും കു​റി​ച്ചു.

എ​ന്നാ​ൽ ഇ​തി​നി​ട​യി​ലും കാ​യി​ക​രം​ഗ​ത്തെ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്നും, അ​ബ്റാ​റി​ന്‍റെ ക​ഴി​വി​നെ മാ​ത്രം നോ​ക്കി​യാ​ണ് ഈ ​തി​ര​ഞ്ഞെ​ടു​പ്പെ​ന്നും വാ​ദി​ക്കു​ന്ന ഒ​രു ചെ​റി​യ വി​ഭാ​ഗ​വും രം​ഗ​ത്തു​ണ്ട്.

ഏ​താ​യാ​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​വി​ഷ​യം ക്രി​ക്ക​റ്റ് ലോ​ക​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

Tags : KavyaMaran TheHundred2026 SunrisersLeeds AbrarAhmed CricketNews

Recent News

Corehub Up