x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈക്കിൽ 'മാസ്' എൻട്രി; ഇവനാണ് ശരിക്കുളള വിഐപി; ബൈക്കിന് മുന്നിലിരുന്ന് ഘോഷയാത്ര ആസ്വദിക്കുന്ന മിടുക്കൻ


Published: March 19, 2026 07:10 PM IST | Updated: March 19, 2026 07:10 PM IST

മ​ഹാ​രാ​ഷ്ട്ര​യു​ടെ പ​ര​മ്പ​രാ​ഗ​ത പു​തു​വ​ർ​ഷാ​ഘോ​ഷ​മാ​യ ഗു​ഡി പ​ദ്‌​വ​യു​ടെ ഭാ​ഗ​മാ​യി ഡൊം​ബി​വ്‌​ലി​യി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ശോ​ഭാ​യാ​ത്ര​യി​ൽ ഇ​ത്ത​വ​ണ എ​ല്ലാ​വ​രു​ടെ​യും ക​ണ്ണു​ട​ക്കി​യ​ത് ഒ​രു അ​പൂ​ർ​വ്വ അ​തി​ഥി​യി​ലാ​യി​രു​ന്നു.

ക​ണ്ണി​മ ചി​മ്മാ​തെ നോ​ക്കി​നി​ന്നു​പോ​യ ആ ​കാ​ഴ്ച മ​റ്റൊ​ന്നു​മ​ല്ല, ത​ന്‍റെ ഉ​ട​മ​യ്‌​ക്കൊ​പ്പം ഒ​രു ബൈ​ക്കി​ന്‍റെ മു​ൻ​സീ​റ്റി​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യി​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന ഒ​രു നാ​യ​ക്കു​ട്ടി​യാ​യി​രു​ന്നു അ​ത്.

ആ​ൾ​ക്കൂ​ട്ട​വും വാ​ദ്യ​മേ​ള​ങ്ങ​ളും നി​റ​ഞ്ഞ ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​നി​ട​യി​ലും യാ​തൊ​രു പ​രി​ഭ്ര​മ​വു​മി​ല്ലാ​തെ, തി​ക​ഞ്ഞ ഗൗ​ര​വ​ത്തോ​ടെ ബൈ​ക്കി​ലി​രി​ക്കു​ന്ന ഈ ​നാ​യ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ത​രം​ഗ​മാ​യി മാ​റി​യ​ത്.

ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ ഇ​ട​യി​ലൂ​ടെ ഉ​ട​മ ബൈ​ക്ക് ഓ​ടി​ച്ചു​പോ​കു​മ്പോ​ൾ മു​ൻ​വ​ശ​ത്ത് വ​ള​രെ ശാ​ന്ത​നാ​യി ഇ​രി​ക്കു​ന്ന ഈ ​വ​ള​ർ​ത്തു​നാ​യ​യെ ക​ണ്ട് പ​ല​രും അ​ത്ഭു​ത​പ്പെ​ടു​ക​യും കൗ​തു​ക​ത്തോ​ടെ ഫോ​ണു​ക​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

ചി​ല​രാ​ക​ട്ടെ ഈ ​കു​ട്ടി​ത്താ​ര​ത്തെ അ​ടു​ത്തു​ചെ​ന്ന് ത​ലോ​ടാ​നും മ​ടി കാ​ണി​ച്ചി​ല്ല. ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​നെ​ത്തി​യ മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ​യു​ടെ മ​ക​നും പാ​ർ​ല​മെ​ന്‍റ് അം​ഗ​വു​മാ​യ ശ്രീ​കാ​ന്ത് ഷി​ൻ​ഡെ​യും ഈ ​കാ​ഴ്ച ക​ണ്ട് കൗ​തു​കം അ​ട​ക്കാ​നാ​വാ​തെ ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ന​വീ​ൻ സിം​ഗ് എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ മൃ​ഗ​സ്‌​നേ​ഹി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര​യു​ടെ ത​ന​ത് സം​സ്കാ​ര​വും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ക​ലാ​രൂ​പ​ങ്ങ​ൾ​ക്കും വേ​ഷ​വി​ധാ​ന​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ, ഈ ​നാ​യ​ക്കു​ട്ടി​യു​ടെ ല​ളി​ത​മെ​ങ്കി​ലും ഹൃ​ദ്യ​മാ​യ സാ​ന്നി​ധ്യം ഇ​ത്ത​വ​ണ​ത്തെ ഗു​ഡി പ​ദ്‌​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​രു പ്ര​ത്യേ​ക ചാ​രു​ത ന​ൽ​കി.

വി​ശ്വ​സ്ത​നാ​യ ഒ​രു സ​ഹ​യാ​ത്രി​ക​നെ​പ്പോ​ലെ ഉ​ട​മ​യ്‌​ക്കൊ​പ്പം ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യ ഈ ​മി​ടു​ക്ക​ൻ, ആ​ഘോ​ഷ​ങ്ങ​ൾ മ​നു​ഷ്യ​ർ​ക്ക് മാ​ത്ര​മ​ല്ല പ്രി​യ​പ്പെ​ട്ട ജീ​വി​ക​ൾ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : GudiPadwa2026 ViralVideo HeartwarmingMoments TrendingNow IncredibleIndia

Recent News

Corehub Up