x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ലൈക്കിന് വേണ്ടി ഇത്രയും തരംതാഴണോ?; വൃദ്ധനെ നടുറോഡിൽ തല്ലി ഇൻഫ്ലുവൻസറുടെ 'ഷോ'


Published: March 11, 2026 05:19 PM IST | Updated: March 11, 2026 05:19 PM IST

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വാ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ പ​യ​റ്റു​ന്ന ത​ന്ത്ര​ങ്ങ​ൾ പ​ല​പ്പോ​ഴും അ​തി​രു​ക​ട​ക്കു​ന്നു എ​ന്ന​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ബം​ഗ്ലാ​ദേ​ശി മോ​ഡ​ൽ മോ​ണി​ക്ക ക​ബീ​റി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള പു​തി​യ വി​വാ​ദം.

ബം​ഗ്ലാ​ദേ​ശി​ലെ തി​ര​ക്കേ​റി​യ തെ​രു​വി​ൽ ന​ട​ന്ന ഒ​രു പ്രൊ​മോ​ഷ​ൻ ഷൂ​ട്ടി​നി​ടെ പ്രാ​യ​മാ​യ ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​നെ മോ​ണി​ക്ക പ​ര​സ്യ​മാ​യി കൈ​യ്യേ​റ്റം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ക​ന​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ന്ന​ത്.

ലി​റ ഇം​പോ​ർ​ട്ട് എ​ന്ന ഫാ​ഷ​ൻ ബ്രാ​ൻ​ഡി​ന്‍റെ പ​ര​സ്യ​ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഈ ​സം​ഭ​വം ക​ണ്ട​ന്‍റ് ക്രി​യേ​ഷ​ന്‍റെ പേ​രി​ൽ ന​ട​ത്തു​ന്ന ക്രൂ​ര​ത​യാ​ണോ അ​തോ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച തി​ര​ക്ക​ഥ​യാ​ണോ എ​ന്ന ത​ർ​ക്കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​ക​യു​ക​യാ​ണ്.

വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ മോ​ണി​ക്ക ക​യ്യി​ൽ ബാ​ഗു​ക​ളു​മാ​യി റോ​ഡ​രി​കി​ൽ പോ​സ് ചെ​യ്യു​ന്ന​താ​ണ് കാ​ണു​ന്ന​ത്. ഈ ​സ​മ​യം അ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​യ ഒ​രു വൃ​ദ്ധ​ന്‍റെ ബാ​ഗ് അ​ബ​ദ്ധ​ത്തി​ൽ ഇ​വ​രു​ടെ ശ​രീ​ര​ത്തി​ൽ ത​ട്ടു​ന്നു.

ഉ​ട​ൻ ത​ന്നെ പ്ര​കോ​പി​ത​യാ​യ മോ​ണി​ക്ക ക​യ്യി​ലി​രു​ന്ന ബാ​ഗ് കൊ​ണ്ട് അ​ദ്ദേ​ഹ​ത്തെ അ​ടി​ക്കു​ക​യും തു​ട​ർ​ന്ന് കൈ​കൊ​ണ്ടു മ​ർ​ദ്ദി​ക്കു​ക​യും ആ​ക്രോ​ശി​ക്കു​ക​യും ചെ​യ്യു​ന്നു.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ക്യാ​മ​റ​യ്ക്ക് നേ​രെ തി​രി​ഞ്ഞ് യാ​തൊ​രു ഭാ​വ​വ്യ​ത്യാ​സ​വു​മി​ല്ലാ​തെ ഫ്ലൈ​യി​ങ് കി​സ് ന​ൽ​കു​ന്ന മോ​ണി​ക്ക​യു​ടെ രീ​തി​യാ​ണ് പ്രേ​ക്ഷ​ക​രെ ഏ​റെ ചൊ​ടി​പ്പി​ച്ച​ത്.

സൗ​ന്ദ​ര്യ​വും ധൈ​ര്യ​വും ഒ​ത്തു​ചേ​രു​ന്നി​ടം എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ മോ​ണി​ക്ക ത​ന്നെ ഈ ​വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ ഇ​ത് മ​നഃ​പൂ​ർ​വം സൃ​ഷ്ടി​ച്ച വി​വാ​ദ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി.

ഈ ​വീ​ഡി​യോ​യ്ക്കെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് മോ​ണി​ക്ക നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്രാ​യ​മാ​യ ഒ​രാ​ളെ വെ​റും കാ​ഴ്ച​ക്കാ​ർ​ക്ക് വേ​ണ്ടി​യും ലൈ​ക്കു​ക​ൾ​ക്ക് വേ​ണ്ടി​യും പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കു​ന്ന​ത് മാ​പ്പ​ർ​ഹി​ക്കാ​ത്ത കു​റ്റ​മാ​ണെ​ന്ന് ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ആ ​വൃ​ദ്ധ​ൻ വീ​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ അ​തോ യാ​തൊ​ന്നു​മ​റി​യാ​തെ അ​പ​മാ​നി​ക്ക​പ്പെ​ട്ട സാ​ധാ​ര​ണ​ക്കാ​ര​നാ​ണോ എ​ന്ന​താ​ണ് പ്ര​ധാ​ന ചോ​ദ്യം.

ഒ​രു​പ​ക്ഷേ അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ക​യാ​ണെ​ങ്കി​ൽ പോ​ലും, ഒ​രു വൃ​ദ്ധ​നെ മ​ർ​ദ്ദി​ക്കു​ന്ന​ത് ധീ​ര​ത​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ബ്രാ​ൻ​ഡി​ന്‍റെ നി​ല​പാ​ടി​നെ​യും ജ​ന​ങ്ങ​ൾ ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്.

പ്ര​ശ​സ്തി​ക്ക് വേ​ണ്ടി ഏ​ത് ത​രം​താ​ഴ്ന്ന പ്ര​വൃ​ത്തി​യും ചെ​യ്യാ​ൻ മ​ടി​ക്കാ​ത്ത ഇ​ൻ​ഫ്ലു​വ​ൻ​സ​ർ സം​സ്കാ​ര​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പൊ​തു​വി​കാ​രം.

Tags : MonicaKabir BangladeshModel ViralVideo InfluencerControversy SocialMediaTrends

Recent News

Corehub Up