x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ല്ല, ആം​ബു​ല​ൻ​സു​മി​ല്ല; ഒ​ടു​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ ആ ​ഗോ​ത്ര​വ​നി​ത​യ്ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി


Published: July 6, 2026 07:44 PM IST | Updated: July 6, 2026 07:44 PM IST

ആം​ബു​ല​ൻ​സും കൃ​ത്യ​മാ​യ റോ​ഡു​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ റേ​വ ജി​ല്ല​യി​ൽ രോ​ഗി​യാ​യ ഗോ​ത്ര​വ​ർ​ഗ സ്ത്രീ​യെ ക​ട്ടി​ലി​ൽ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ടി വ​ന്ന ദാ​രു​ണ സം​ഭ​വം വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ചെ​ളി​നി​റ​ഞ്ഞ കാ​ട്ടു​പാ​ത​യി​ലൂ​ടെ ഗ്രാ​മ​വാ​സി​ക​ൾ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഇ​വ​രെ ചു​മ​ലി​ലേ​റ്റി ഓ​ടി​യെ​ങ്കി​ലും, ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ആ ​സ്ത്രീ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ‌

ഗ്രാ​മ​വാ​സി​ക​ളു​ടെ ഈ ​ദു​സ​ഹ​മാ​യ യാ​ത്ര​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ സ്വ​ന്തം ജി​ല്ല​യി​ലാ​ണ് ഈ ​ദു​ര​ന്തം ന​ട​ന്ന​തെ​ന്ന​ത് ജ​ന​രോ​ഷം ഇ​ര​ട്ടി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഗ്രാ​മീ​ണ-​ഗോ​ത്ര മേ​ഖ​ല​ക​ളി​ൽ അ​ടി​സ്ഥാ​ന റോ​ഡ് സൗ​ക​ര്യ​ങ്ങ​ളോ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​മോ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​യു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് വ​ലി​യ രാ​ഷ്ട്രീ​യ വി​മ​ർ​ശ​ന​വും പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തു​ന്നു​ണ്ട്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന​യെ​ങ്കി​ലും, സ​ർ​ക്കാ​ർ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

 

Tags : MadhyaPradeshNews RewaNews HealthcareShame BreakingNews ViralVideo

Recent News

Corehub Up