x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അസ്ഥികൂടങ്ങൾക്കിടയിൽ ഭക്ഷണം; കൈകൊടുക്കാൻ ചെന്ന കുഞ്ഞിനെ വിറപ്പിച്ചു 'പ്രേതം'


Published: March 12, 2026 06:05 PM IST | Updated: March 12, 2026 06:05 PM IST

ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വേ​റി​ട്ട അ​നു​ഭ​വ​ങ്ങ​ൾ തേ​ടി​യു​ള്ള യാ​ത്ര​ക​ൾ ഇ​ന്ന് സാ​ധാ​ര​ണ​മാ​ണ്. വെ​റു​മൊ​രു റെ​സ്റ്റോ​റ​ന്‍റ് എ​ന്ന​തി​ലു​പ​രി സ​ന്ദ​ർ​ശ​ക​ർ​ക്ക് വൈ​വി​ധ്യ​മാ​ർ​ന്ന അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന റെ​സ്റ്റോ​റ​ന്‍റു​ക​ൾ ഇ​ന്ത്യ​യി​ലു​ട​നീ​ളം ശ്ര​ദ്ധ നേ​ടു​ന്നു​ണ്ട്.

ഈ ​നി​ര​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പു​ണ്യ​ന​ഗ​ര​മാ​യ വാ​ര​ണാ​സി​യി​ൽ നി​ന്നു​ള്ള 'ക​ങ്കാ​ൾ ഹൊ​റ​ർ റെ​സ്റ്റോ​റ​ന്‍റ്' എ​ന്ന തീം ​റെ​സ്റ്റോ​റ​ന്‍റാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ൻ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രി​ക്കു​ന്ന​ത്.

പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ ഭ​യ​പ്പെ​ടു​ത്തു​ന്ന ഒ​രു പ്രേ​താ​ല​യ​ത്തി​ന്‍റെ പ്ര​തീ​തി​യി​ലാ​ണ് ഈ ​ഭ​ക്ഷ​ണ​ശാ​ല ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​റു​ത്ത പെ​യി​ന്‍റ​ടി​ച്ച ചു​വ​രു​ക​ളും അ​സ്ഥി​കൂ​ട​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വി​ചി​ത്ര​മാ​യ ശി​ൽ​പ്പ​ങ്ങ​ളും നി​റ​ഞ്ഞ ഇ​വി​ടു​ത്തെ അ​ന്ത​രീ​ക്ഷം പേ​ടി​പ്പെ​ടു​ത്തു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​റെ​സ്റ്റോ​റ​ന്‍റ് വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. ത​ന്‍റെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം അ​വി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ഒ​രു കൊ​ച്ചു ബാ​ല​ന്‍റെ അ​നു​ഭ​വ​മാ​ണ് വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം.

മാ​താ​പി​താ​ക്ക​ൾ അ​വി​ടു​ത്തെ വി​ചി​ത്ര​മാ​യ അ​ല​ങ്കാ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വാ​ഭാ​വി​ക​മാ​യി ഇ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ചു​റ്റു​മു​ള്ള ഭീ​ക​ര​രൂ​പ​ങ്ങ​ളെ ക​ണ്ട് ആ ​കു​ട്ടി ആ​കെ പ​രി​ഭ്ര​മ​ത്തി​ലാ​യി​രു​ന്നു.

റെ​സ്റ്റോ​റ​ന്‍റി​ലെ വി​നോ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭീ​ക​ര​രൂ​പം ധ​രി​ച്ചെ​ത്തി​യ ഒ​രാ​ൾ ഈ ​കു​ടും​ബ​ത്തി​ന്‍റെ അ​ടു​ത്തേ​ക്ക് നീ​ങ്ങി​യ​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ നാ​ട​കീ​യ​മാ​യ​ത്.

മു​ഖ​ത്ത് വി​ചി​ത്ര​മാ​യ പെ​യി​ന്‍റും ക​ഴു​ത്തി​ൽ ത​ല​യോ​ട്ടി​ക​ൾ കോ​ർ​ത്ത മാ​ല​യും ധ​രി​ച്ച ഈ ​ക​ലാ​കാ​ര​ൻ കു​ട്ടി​യെ സൗ​ഹൃ​ദ​പൂ​ർ​വ്വം സ​മീ​പി​ക്കാ​ൻ ശ്ര​മി​ച്ചു. ആ​ദ്യം പേ​ടി​ച്ച് അ​മ്മ​യു​ടെ പി​ന്നി​ൽ ഒ​ളി​ച്ച കു​ട്ടി, പി​ന്നീ​ട് പ​തു​ക്കെ ധൈ​ര്യം സം​ഭ​രി​ച്ച് കൈ ​കൊ​ടു​ക്കാ​ൻ മു​ന്നോ​ട്ട് വ​ന്നു.

എ​ന്നാ​ൽ ആ ​നി​മി​ഷം പെ​ർ​ഫോ​മ​ർ പെ​ട്ടെ​ന്ന് ഒ​രു ഭ​യ​പ്പെ​ടു​ത്തു​ന്ന ആം​ഗ്യം കാ​ണി​ച്ച​തോ​ടെ കു​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് പൊ​ട്ടി​ക്ക​ര​ഞ്ഞു. ഈ ​ദൃ​ശ്യ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ വീ​ഡി​യോ​യും അ​വ​സാ​നി​ക്കു​ന്നു.

ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ര​ണ്ട് കോ​ടി​യി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ഇ​തോ​ടെ റെ​സ്റ്റോ​റ​ന്‍റു​ക​ളു​ടെ ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

മു​തി​ർ​ന്ന​വ​ർ​ക്ക് ഇ​ത്ത​രം സ്ഥ​ല​ങ്ങ​ൾ ഒ​രു ര​സ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി​രി​ക്കാം, എ​ന്നാ​ൽ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ ഇ​ത് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് നി​ര​വ​ധി പേ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

കു​ട്ടി​യു​ടെ വി​ശ​പ്പ് പോ​ലും ഇ​ല്ലാ​താ​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും, കൊ​ച്ചു കു​ട്ടി​ക​ളെ ഇ​ത്ത​രം ഭീ​തി​ജ​ന​ക​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ക​മ​ന്‍റു​ക​ളി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ന​വീ​ന​മാ​യ ആ​ശ​യ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യു​മ്പോ​ഴും അ​ത് ആ​സ്വ​ദി​ക്കു​ന്ന​വ​രു​ടെ പ്രാ​യ​വും മാ​ന​സി​ക നി​ല​യും കൂ​ടി പ​രി​ഗ​ണി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​യി ഈ ​സം​ഭ​വം മാ​റി.

Tags : KankalHorrorRestaurant VaranasiEats ViralVideo HorrorTheme IncredibleIndia

Recent News

Corehub Up