x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബജറ്റ് ലോ, വൈബ് ഹൈ; സോഷ്യൽ മീഡിയ കീഴടക്കി ഒരു 'റൂഫ് ടോപ്' യാത്ര


Published: March 2, 2026 05:49 PM IST | Updated: March 2, 2026 05:49 PM IST

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ദൃ​ശ്യം ഏ​തൊ​രു യാ​ത്ര​ക്കാ​ര​നെ​യും അ​മ്പ​ര​പ്പി​ക്കും. തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ പാ​യു​ന്ന ഇ​ല​ക്ട്രി​ക് റി​ക്ഷ​യു​ടെ മു​ക​ളി​ൽ, യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ രാ​ജ​കീ​യ​മാ​യി ഇ​രി​ക്കു​ന്ന ഒ​രു നാ​യ​ക്കു​ട്ടി​യാ​ണ് ഈ ​ക​ഥ​യി​ലെ താ​രം.

സാ​ധാ​ര​ണ ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ൽ യാ​ത്ര​ക്കാ​ർ തി​ങ്ങി​നി​റ​ഞ്ഞു യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ്, ഈ ​നാ​യ 'റൂ​ഫ് ടോ​പ്' കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ചു​കൊ​ണ്ട് വ​ണ്ടി​യു​ടെ മു​ക​ളി​ൽ ബാ​ല​ൻ​സ് തെ​റ്റാ​തെ ഇ​രി​ക്കു​ന്ന​ത്.

യാ​ത്ര​യ്ക്കി​ട​യി​ൽ കൗ​തു​കം തോ​ന്നി​യ ഒ​രു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ഡ്രൈ​വ​റോ​ട് ഇ​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ല​ഭി​ച്ച മ​റു​പ​ടി​യാ​ണ് വീ​ഡി​യോ​യെ കൂ​ടു​ത​ൽ ര​സ​ക​ര​മാ​ക്കി​യ​ത്.

ത​ന്‍റെ കൂ​ടെ​യു​ള്ള​ത് വെ​റു​മൊ​രു മൃ​ഗ​മ​ല്ലെ​ന്നും, പൈ​സ കൊ​ടു​ത്ത് ടി​ക്ക​റ്റെ​ടു​ത്ത കൃ​ത്യ​മാ​യ ഒ​രു പാ​സ​ഞ്ച​റാ​ണെ​ന്നു​മാ​ണ് ഡ്രൈ​വ​ർ ത​മാ​ശ​രൂ​പേ​ണ മ​റു​പ​ടി ന​ൽ​കി​യ​ത്.

ഡ്രൈ​വ​റു​ടെ ഈ ​ത​മാ​ശ കേ​ട്ട് വ​ണ്ടി​ക്കു​ള്ളി​ലി​രു​ന്ന യാ​ത്ര​ക്കാ​രും പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. വ​ണ്ടി കു​ഴി​ക​ളി​ൽ വീ​ഴു​മ്പോ​ഴും വ​ള​വു​ക​ൾ തി​രി​യു​മ്പോ​ഴും അ​സാ​മാ​ന്യ​മാ​യ മെ​യ്‌​വ​ഴ​ക്ക​ത്തോ​ടെ​യാ​ണ് ഈ ​നാ​യ മു​ക​ളി​ൽ ഉ​റ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്‍റ​ർ​നെ​റ്റ് ലോ​കം ഈ ​മി​ടു​ക്ക​ന് 'ഡോ​ഗേ​ഷ് ഭാ​യ്' എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ബ​ജ​റ്റ് കു​റ​വാ​ണെ​ങ്കി​ലും വൈ​ബ് ഹൈ ​ആ​ണെ​ന്ന ത​ര​ത്തി​ലു​ള്ള അ​ടി​ക്കു​റി​പ്പു​ക​ളോ​ടെ​യാ​ണ് വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്.

ഇ​തി​നെ വെ​റു​മൊ​രു ത​മാ​ശ​യാ​യി കാ​ണു​ന്ന​വ​ർ ഒ​രു​വ​ശ​ത്തു​ണ്ടെ​ങ്കി​ൽ, ഇ​തി​ലെ അ​പ​ക​ട​സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​വ​രും കു​റ​വ​ല്ല. വ​ണ്ടി പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഇ​ട്ടാ​ലോ മ​റ്റോ നാ​യ താ​ഴെ വീ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും, ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​യാ​ണെ​ന്നും ചി​ല​ർ വി​മ​ർ​ശി​ക്കു​ന്നു.

കൂ​ടാ​തെ, നാ​യ അ​റി​യാ​ത്ത സ്ഥ​ല​ത്ത് എ​ത്തി​പ്പെ​ട്ടാ​ൽ അ​ത് അ​പ​ക​ട​മാ​ണെ​ന്നും ചി​ല മൃ​ഗ​സ്നേ​ഹി​ക​ൾ ഓ​ർ​മ്മി​പ്പി​ക്കു​ന്നു​ണ്ട്. എ​ങ്കി​ലും, ഭ​യ​മി​ല്ലാ​തെ കാ​റ്റേ​റ്റ് യാ​ത്ര ചെ​യ്യു​ന്ന ഈ '​സ​ഞ്ചാ​രി' നാ​യ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന്‍റെ ഹീ​റോ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Tags : ViralVideo DogsofInstagram TrendingNow StreetLife IncredibleIndia

Recent News

Corehub Up