x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​റ്റു​കൊ​ടു​ക്കാ​ൻ ത​യ്യാ​റ​ല്ല!; ഹാ​പ്പി ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ഡേ ​ഉ​ച്ച​രി​ക്കാ​ൻ ക​ഷ്ട​പ്പെ​ടു​ന്ന കൊ​ച്ചു​മി​ടു​ക്ക​ൻ ത​രം​ഗ​മാ​കു​ന്നു


Published: August 14, 2026 09:18 PM IST | Updated: August 14, 2026 09:18 PM IST

നി​ഷ്ക​ള​ങ്ക​മാ​യ കൊ​ച്ചു​കു​ട്ടി​ക​ളു​ടെ ത​മാ​ശ​ക​ളും പ്ര​ക​ട​ന​ങ്ങ​ളും എ​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ്രി​യ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ്. 2025 ഓ​ഗ​സ്റ്റ് 15-ലെ ​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ വേ​ള​യി​ൽ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ അ​ത്ത​ര​മൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും മ​റ്റ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ട്രെ​ൻ​ഡിം​ഗാ​യി മു​ന്നേ​റു​ന്ന​ത്.

സ്‌​കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങി​ൽ പ​ങ്കെു​ക്കാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന ഒ​രു കൊ​ച്ചു​മി​ടു​ക്ക​നാ​ണ് വീ​ഡി​യോ​യി​ലെ താ​രം. രാ​ജ്യ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് "ഹാ​പ്പി ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ഡേ" ​എ​ന്ന് പ​റ​യാ​ൻ കു​ട്ടി പ​ല​വ​ട്ടം ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നാ​വ് വ​ഴ​ങ്ങാ​ത്ത​താ​ണ് വീ​ഡി​യോ​യെ ര​സ​ക​ര​മാ​ക്കു​ന്ന​ത്.

'ഹാ​പ്പി ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ഡേ' ​എ​ന്ന​തി​ന് പ​ക​രം "ഹാ​പ്പി അ​ണ്ട​സ് പ​ണ്ട​സ്" എ​ന്നാ​ണ് ആ ​കു​രു​ന്ന് ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്ന​ത്. എ​ത്ര തെ​റ്റി​യാ​ലും വീ​ണ്ടും വീ​ണ്ടും ഉ​ച്ച​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കു​ട്ടി​യു​ടെ അ​ട​ങ്ങാ​ത്ത ആ​വേ​ശ​വും കൗ​തു​കം നി​റ​ഞ്ഞ മു​ഖ​ഭാ​വ​വു​മാ​ണ് കാ​ഴ്ച​ക്കാ​രു​ടെ ഹൃ​ദ​യം ക​വ​രു​ന്ന​ത്.

കു​ട്ടി​യു​ടെ ഈ ​ശ്ര​മ​ത്തെ പു​ക​ഴ്ത്തി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ, ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യി സൈ​ബ​ർ ലോ​കം ത​മാ​ശ പ​ങ്കു​വെ​ക്കു​ന്നു​മു​ണ്ട്. 'അ​ടു​ത്ത വ​ർ​ഷ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​ന​മാ​കു​മ്പോ​ഴേ​ക്കും ഉ​ച്ചാ​ര​ണം ശ​രി​യാ​കും' എ​ന്നും 'ഇ​ത് പ​റ​ഞ്ഞു പ​ഠി​ക്കു​മ്പോ​ഴേ​ക്കും റി​പ്പ​ബ്ലി​ക് ദി​നം എ​ത്തും' എ​ന്നു​മൊ​ക്കെ​യാ​ണ് ആ​സ്വാ​ദ​ക​രു​ടെ ചി​രി പ​ട​ർ​ത്തു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ൾ.

ക​ളി​യാ​ക്ക​ലു​ക​ൾ​ക്ക​പ്പു​റം ആ ​കു​രു​ന്നി​ന്‍റെ ദേ​ശ​ഭ​ക്തി​യും നി​ഷ്ക​ള​ങ്ക​മാ​യ ശ്ര​മ​വു​മാ​ണ് ഏ​വ​രു​ടെ​യും മു​ഖ​ത്ത് പു​ഞ്ചി​രി ന​ൽ​കു​ന്ന​ത്.

Tags : ViralVideo TrendingNow ReelsIndia Shorts ViralReels

Recent News

Corehub Up