തിരുവനന്തപുരം: കുടിവെളളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതിനു വേണ്ടി ജലവിഭവമന്ത്രി പി.ജെ. ജോസഫിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 9.30 ന് സെക്രട്ടേറിയറ്റ് സൌത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.കുടിവെളള വിതരണം സുഗമമാക്കുന്നതിനു സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും.