കൊച്ചി: തിരുവനന്തപുരം അമ്പൂരി സര്‍വീസ് സഹകരണ ബാങ്കിലെ ഒന്‍പത് അംഗങ്ങള്‍ നോട്ടീസ് നല്‍കി അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബഹളം മൂലം തടസപ്പെട്ട സാഹചര്യത്തില്‍ വീണ്ടും അവതരിപ്പിക്കുന്നതിനായി യോഗം ചേരുന്നതിനു രജിസ്ട്രാര്‍ ഉത്തരവ് നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.