കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ജാമ്യം തേടി രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍. നായരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജസ്റീസ് സുനില്‍ തോമസ് ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.