ബാഡ്ജ് ഓഫ് ഓണർ വിതരണം ഇന്ന്
Friday, April 29, 2016 1:02 PM IST
തിരുവനന്തപുരം: കുറ്റാന്വേഷണം, ഇന്റലിജൻസ് വിവര ശേഖരണം എന്നിവയുമായി ബന്ധപ്പെട്ട് 2014–ൽ മികവു കാട്ടിയ പോലീസ് ഉദ്യോഗസ്‌ഥർക്കായുള്ള ബാഡ്ജ് ഓഫ് ഓണർ വിതരണ ചടങ്ങ് ഇന്ന് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ചടങ്ങിൽ ടി.പി.സെൻകുമാർ ബഹുമതികൾ വിതരണം ചെയ്യും.