കൊച്ചി: കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ അസിസ്റ്റന്റ് (മലയാളം) ബൈ ട്രാൻസ്ഫർ തസ്തികയുടെ അഭിമുഖം ജൂൺ ഒമ്പതിന് പിഎസ്സി ജില്ലാ ഓഫീസിൽ നടത്തും. കണ്ണൂർ ജില്ലയിൽ ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് എൻസിഎ തസ്തികയിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം ജൂൺ എട്ടിന് രാവിലെ ഒമ്പതിനു നടത്തും.