ഇടുക്കിയിൽ ഇന്നു ഹർത്താൽ
Friday, July 22, 2016 1:37 PM IST
തൊടുപുഴ: ഇടുക്കി മെഡിക്കൽ കോളജ് നിർത്തലാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചു യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്തും. വൈകുന്നേരം ആറുവരെയാണു ഹർത്താൽ. പാൽ, പത്രം, വിവാഹം, ആശുപത്രി തുടങ്ങിയ അത്യാവശ്യ മേഖലകളെ ഹർത്താലിൽനിന്ന് ഒഴിവാക്കി.