അക്കാദമി അവാർഡിന് ഗ്രന്ഥങ്ങൾ ക്ഷണിച്ചു
Tuesday, February 28, 2017 3:16 PM IST
തൃശൂർ: സാഹിത്യ അക്കാദമി അവാർഡുകൾക്ക് ഗ്രന്ഥങ്ങൾ ക്ഷണിച്ചു. 2013, 14, 15 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതികളാണ് 2016ലെ അക്കാദമി അവാർഡിനും എൻഡോവ്മെന്റിനും പരിഗണിക്കുന്നത്. വിശദാംശങ്ങൾ അക്കാദമി വെബ്സൈറ്റിൽ(www.kerala sahityaakademy.org). കൃതികളുടെ മൂന്നുപ്രതികൾ വീതം ഏപ്രിൽ 15നു മുന്‍പ് അയയ്ക്കണം. വിലാസം: സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, ടൗണ്‍ഹാൾ റോഡ്, തൃശൂർ-20.