മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനു ദുബായിയിലെ അവാര്‍ഡ് ദാനച്ചടങ്ങില്‍ സംബന്ധിക്കാന്‍ ബോംബൈ ഹൈക്കോടതി അനുമതി നല്കി. വ്യാഴാഴ്ച നടക്കുന്ന ഇന്‍ഡോ-അറബ് ബോളിവുഡ് അവാര്‍ഡ് ചടങ്ങില്‍ സംബന്ധിക്കാനാണു ജസ്റീസ് ശാലിനി പന്‍സാല്‍ക്കര്‍-ജോഷി അനുമതി നല്കിയത്. 2002ലെ കേസില്‍ സല്‍മാന്‍ കുറ്റക്കാരനെന്ന് വിചാരണക്കോടതി കഴിഞ്ഞ മേയ് ആറിനു കണ്െടത്തിയിരുന്നു.