ന്യൂഡൽഹി: പെട്രോൾവില ലിറ്ററിന് 2.58 രൂപയും ഡീസൽ ലിറ്ററിന് 2.26 രൂപയും വർധിപ്പിച്ചു. തുടർച്ചയായ മൂന്നാമത്തെ വർധനയാണിത്. കഴിഞ്ഞ 17–ന് പെട്രോൾവില 83 പൈസയും ഡീസൽവില 1.26 രൂപയും വർധിപ്പിച്ചിരുന്നു. വർധന ഇന്നു പ്രാബല്യത്തിലായി.