എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങി, യാത്രക്കാർ സുരക്ഷിതർ
Friday, July 1, 2016 12:43 PM IST
മുംബൈ: റിയാദിൽനിന്നു മുംബൈയിലെത്തിയ എയർ ഇന്ത്യ ബോയിംഗ് വിമാനം വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയ്റോബ്രിഡ്ജിൽ ഇടിച്ചു. വിമാനത്തിന്റെ ഇടത് എൻജിന് കേടു സംഭവിച്ചതായി അധികൃതർ അറിയിച്ചു. 330 യാത്രക്കാരും വിമാനജോലിക്കാരും സുരക്ഷിതരാണ്. വിമാനത്തിലേക്ക് കോണിവഴിയല്ലാതെ നേരിട്ട് കയറാനുള്ള പാലമാണ് എയ്റോബ്രിഡ്ജ്.