യുപിയിൽ ബസ് അപകടം; ആറു മരണം
Tuesday, January 10, 2017 2:17 PM IST
ബറേലി: ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ സർക്കാർ ബസ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിലിടിച്ച് ആറു പേർ മരിച്ചു. മരിച്ചവരിൽ രണ്ടു പേർ കുട്ടികളാണ്. ഫത്തേഗഞ്ച് വെസ്റ്റ് മേഖലയിൽ ചൊവ്വാഴ്ച വെളുപ്പിന് മൂന്നരയോടെയായിരുന്നു അപകടം. മൂടൽമഞ്ഞാണ് അപകടത്തിനുകാരണമായത്.