പൂഞ്ചിൽ രണ്ടു ഭീകരരെ വധിച്ചു
Wednesday, January 11, 2017 2:40 PM IST
ജമ്മു: കാഷ്മീരിലെ പൂഞ്ച് സെക്ടറിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണരേഖയിൽ ബേതാർ നാലയിൽ ചൊവ്വാഴ്ച വെളുപ്പിനു നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയിൽപ്പെട്ട സൈന്യം പ്രദേശം വളഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. ഒരു ഭീകരനെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞും രണ്ടാമനെ ഇന്നലെയും സൈന്യം വധിച്ചു