രാജസ്ഥാനിൽ മലയാളി വിദ്യാർഥി സഹപാഠികളുടെ മർദനമേറ്റു മരിച്ചു
Saturday, November 18, 2017 3:48 PM IST
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ മലയാളി വിദ്യാർഥി സഹപാഠികളുടെ മർദനമേറ്റ് മരിച്ചു. അമിറ്റി സർവകലാശാലയിലെ എംബിഎ വിദ്യാർഥി സ്റ്റാൻലി (24)യാണ് മരിച്ചത്. വ്യാഴാഴ്ച മർദനമേറ്റ സ്റ്റാൻലി ഇന്നലെ രാവിലെയാണു മരിച്ചത്. അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കൾ പോലീസിൽ പരാതി നൽകി.