മുൻ ബിജെഡി എംപി പ്രഭാസ്കുമാർ സിംഗ് ബിജെപിയിൽ
Tuesday, April 16, 2024 2:08 AM IST
ന്യൂഡൽഹി: മുൻ ബിജെഡി എംപി പ്രഭാസ്കുമാർ സിംഗ് ബിജെപിയിൽ ചേർന്നു. ബാർഗഡ് മണ്ഡലത്തിൽനിന്നാണു സിംഗ് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയിൽ ചേർന്നതിൽ സന്തോഷമുണ്ടെന്ന് പ്രഭാസ്കുമാർ സിംഗ് പറഞ്ഞു.