ലണ്ടന്‍: ഭൂമിയില്‍നിന്ന് നൂറു പ്രകാശവര്‍ഷം അകലെ അലഞ്ഞുതിരിയുന്ന അനാഥ ഗ്രഹം ശാസ്ത്രജ്ഞര്‍ കണ്െടത്തി. ഈ ഗ്രഹം സ്വന്തം സൌരയൂഥത്തില്‍നിന്നു പുറത്തുകടന്ന് സ്വതന്ത്രമായി വിഹരിക്കുകയാണെന്നു കരുതപ്പെടുന്നു. സൂര്യനില്ലാത്ത അനാഥ ഗ്രഹങ്ങള്‍ ധാരാളമുണ്െടന്ന നിഗമനം ശക്തിപ്പെടുത്തുന്നതാണ് പുതിയ ഗ്രഹത്തിന്റെ കണ്െടത്തല്‍.