വാഷിംഗ്ടണ്‍: ഇന്ത്യന്‍-അമേരിക്കന്‍ ജീവകാരുണ്യപ്രവര്‍ത്തകനായ രണ്‍വീര്‍ ത്രേഹാനെ ജോണ്‍. എഫ്. കെന്നഡി സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സ് ജനറല്‍ ട്രസ്റിയായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നോമിനേറ്റ് ചെയ്യും. വൈറ്റ് ഹൌസാണ് ഇക്കാര്യം അറിയിച്ചത്. ഈ തസ്തികകളിലേക്കു നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആറുപേരില്‍ ഒരാളാണു ത്രേഹാന്‍. ത്രേഹാനൊപ്പം ജോലി ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് ഒബാമ പറഞ്ഞു.