സ്ഫോടനം: ചൈനയിൽ ഏഴുപേർ കൊല്ലപ്പെട്ടു
Monday, October 24, 2016 11:48 AM IST
ബെയ്ജിംഗ്: ചൈനയിൽ ഷാൻസി പ്രവിശ്യയിൽ ഇന്നലെ നടന്ന സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 94 പേർക്കു പരിക്കേൽക്കുകയും ചെയ്തു. നിർമാണത്തിലിരുന്ന വീടും സമീപത്തുള്ള കെട്ടിടങ്ങളും ഒരു ആശുപത്രിയും തകർന്നു.