മൊസൂളിൽ 400 പേർ കൊല്ലപ്പെട്ടെന്നു യുഎൻ
Tuesday, March 28, 2017 11:47 AM IST
ജനീവ: ഇറാക്കിലെ പടിഞ്ഞാറൻ മൊസൂളിൽ ഫെബ്രുവരി 17നും മാർച്ച് 22നും ഇടയ്ക്ക് 307 പേർക്കു ജീവഹാനി നേരിട്ടു. കഴിഞ്ഞയാഴ്ച 95 പേർകൂടി കൊല്ലപ്പെട്ടെന്നും യുഎൻ മനുഷ്യാവകാശ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞു. ഐഎസിനെ തുരത്താൻ ഇറാക്കി സൈന്യം ആരംഭിച്ച പോരാട്ടം ശക്തമായി തുടരുകയാണ്.