സിറിഞ്ചുകളും ആംപ്യൂളുകളും കണ്െടത്തി
Friday, February 1, 2013 11:05 PM IST
ഇറ്റാവ: മരുന്നടി ലോബി ഇറ്റാവയില്‍ സജീവം. സ്റ്റേഡിയത്തിനു സമീപത്തെ കുളിമുറികളില്‍ ഉത്തേജകമരുന്ന് കുപ്പികളും സിറിഞ്ചുകളും വ്യാപകമായിരിക്കയാണ്. ആദ്യ രണ്ടു ദിനം നാഡയുടെ പരിശോധന ഇല്ലാതായതോടെയാണ് ഇന്നലെ വ്യാപകമായ തോതില്‍ മരുന്നടി നടന്നത്. പരിശോധനകള്‍ ശക്തമല്ലാത്തതിനാല്‍ ഉത്തേജകമരുന്ന് ഉപയോഗിച്ച് മത്സരത്തിനിറങ്ങാന്‍ സാധ്യതയുണ്െടന്ന് സൂചനയും അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ബാത്ത് റൂമുകളില്‍ നിന്ന് വന്‍തോതില്‍ സിറിഞ്ചുകളും ഉപയോഗിച്ച് ഉത്തേജകമരുന്നുകളുടെ പായ്ക്കറ്റുകളും കണ്െടത്തിയത്. മീറ്റിലെ ഗ്ളാമര്‍ ഇനമായ 100 മീറ്റര്‍ ഓട്ടമത്സരത്തിനു മുന്നോടിയായാണ് ഉത്തേജകമരുന്നിന്റെ ഉപയോഗിച്ച പായ്ക്കറ്റുകള്‍ കണ്െടത്തിയത്. സയ്ഫായ് സ്റേഡിയത്തിലെ നാലു ബാത്ത് റൂമുകളില്‍ നിന്നും ഇത്തരത്തില്‍ സിറിഞ്ചുകളും മരുന്നു കുപ്പികളും കണ്െടത്തി. പൊട്ടിക്കാത്ത മരുന്നു കുപ്പികളും കണ്െടത്തിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ മീറ്റ് സംഘടിപ്പിച്ചാല്‍ പ്രായത്തട്ടിപ്പിനേയും മരുന്നടിയേയും പ്രതിരോധിക്കാനാണ് ചാമ്പ്യന്‍ ടീം ആയ കേരളം ഉള്‍പ്പെടെയുള്ളവര്‍ ഏറെ വിയര്‍ക്കേണ്ടുന്നത്.
ദേശീയ മീറ്റ് തുടങ്ങി രണ്ടാം ദിനം വൈകുന്നേരം മാത്രമാണ് നാഡാ സംഘം പരിശോധനയ്ക്ക് പോലും എത്തിയത്. ഇന്നലെ ലഭിച്ച ഉത്തേജക മരുന്നുകള്‍ എല്ലാം വിദേശ രാജ്യങ്ങളില്‍ നിര്‍മിച്ചവയാണ്.