ആ​ലി​പ്പ​ഴ​വീ​ഴ്ച: മ​ഹാ​രാ​ഷ്ട്ര​യി​ൽ പ​ക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങി
Thursday, February 15, 2018 3:48 AM IST
ഗോ​ണ്ടി​യ: ആ​ലി​പ്പ​ഴ​വീ​ഴ്ച​യെ തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ പ​ക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങി. ഭ​ണ്ടാ​ര, ഗോ​ണ്ടി​യ ജി​ല്ല​ക​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച ആ​ലി​പ്പ​ഴ​വീ​ഴ്ച​യു​ണ്ട​യ​ത്. 600ന് ​അ​ടു​ത്ത് പ​ക്ഷി​ക​ളാ​ണ് ച​ത്ത​ത്.

ച​ത്ത​തി​ൽ ഭൂ​രി​പ​ക്ഷ​വും ത​ത്ത ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ക്ഷി​യാ​ണ്. തും​സ​ർ ഗ്രാ​മ​ത്തി​ൽ​മാ​ത്രം 460 ത​ത്ത​ക​ൾ ച​ത്ത​താ​യി തും​സ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഒ​രു ബോ​ധി​വൃ​ക്ഷ​ത്തി​ൽ ചേ​ക്കേ​റി​യി​രു​ത്ത ത​ത്ത​ക​ളാ​ണ് ച​ത്തൊ​ടു​ങ്ങി​യ​ത്. ആ​ലി​പ്പ​ഴ​വീ​ഴ്ച​യി​ൽ വൃ​ക്ഷ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ക​ട​ന്ന​ൽ​ക്കൂ​ട് ഇ​ള​കി ത​ത്ത​ക​ളെ ആ​ക്ര​മി​ച്ച​തും സ്ഥി​തി​ഗ​തി​ക​ൾ രൂ​ക്ഷ​മാ​ക്കി.

സ​മീ​പ​ജി​ല്ല​ക​ളി​ലും നി​ര​വ​ധി പ​ക്ഷി​ക​ൾ ച​ത്തൊ​ടു​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടെ​ന്നും ഇ​തി​ന്‍റെ ക​ണ​ക്കെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും റേ​ഞ്ച് ഓ​ഫീ​സ​ർ എ.​ആ​ർ.​ജോ​ഷി അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.